തൃശൂരിൽ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചു, സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കയറ്റി, അറസ്റ്റ്
തൃശൂര്‍: കേരളത്തെ ഞെട്ടിച്ച് തൃശൂരില്‍ ക്രൂരബലാത്സംഗം. യുവതിയെ കെട്ടിയിട്ടാണ് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. ചെമ്മന്തിട്ട സ്വദേശികളാണ് പിടിയിലായത്. പ്രതികള്‍ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കയറ്റി. പീഡനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും പോലീസ് പറയുന്നു.
പീഡനത്തിന് ഇരയായ യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി യുവതി ക്രൂരപീഡനത്തിന് ഇരയാകുന്നതായാണ് പോലീസ് പറയുന്നത്. യുവതിയും ഭര്‍ത്താവും ഏറെക്കാലം കേരളത്തിന് പുറത്തായിരുന്നു. ഈയടുത്താണ് ഇവര്‍ നാട്ടിലേക്ക് വന്നത്.

പീഡനത്തിന് ഇരയായ യുവതിക്ക് ഭര്‍ത്താവിന്റെ ബന്ധുവുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്നാണ് ക്രൂരമായ മര്‍ദ്ദനം ആരംഭിച്ചത്. ചില സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവിന് ലഭിച്ചതോടെയാണ് സുഹൃത്തുമായി ചേര്‍ന്ന് യുവതിയെ ക്രൂരമായി പീഡിപ്പിക്കാന്‍ ആരംഭിച്ചത്. പീഡനം തുടര്‍ന്നതോടെയാണ് യുവതി ചികിത്സ തേടി ആശുപത്രിയില്‍ എത്തുകയും ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിക്കുകയും ചെയ്തത്.
ആഹാ..ഇതിപ്പോ എല്ലാ കളറുമുണ്ടല്ലോ ഡ്രെസില്‍; പ്രിയയുടെ പുതിയ ചിത്രവും ഏറ്റെടുത്ത് ആരാധകര്‍
തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂട്ട ബലാത്സംഗം, ഗാര്‍ഹിക പീഡനം, പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കലിന് ഐടി നിയമപ്രകാരമുളള വകുപ്പ് അടക്കം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ പീഡന ദൃശ്യം പകര്‍ത്തിയ ഇലക്ട്രോണിക് ഡിവൈസുകളും യുഎസ്ബി പെന്‍ഡ്രൈവും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ കുന്നംകുളം കോടതിയില്‍ ഹാജരാക്കും. ആശുപത്രിയില്‍ കഴിയുന്ന യുവതി ഗുരുതരാവസ്ഥ തരണം ചെയ്തുവെന്നും പോലീസ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications