Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ശക്തൻ സ്റ്റാൻഡിൽ തലയിലൂടെ ബസിന്റെ ചക്രം കയറി വീട്ടമ്മ മരിച്ചു; ബസ് കണ്ടെത്താനായില്ല, അപകടം വിതച്ച് കവാടത്തിലെ മരങ്ങൾ!!

തൃശൂര്‍: ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബസ് തലയിലൂടെ കയറി വീട്ടമ്മ മരിച്ചു. കുരിയച്ചിറ ചിറ്റിലപ്പിള്ളി ജോസ് ഭാര്യ മേരി(70)യാണ് മരിച്ചത്. ശക്തന്‍ സ്റ്റാന്‍ഡിലെ പെട്രോള്‍ പമ്പിനു മുന്‍വശത്തെ ട്രാക്കിലായിരുന്നു അപകടം. അതേസമയം അപകടം വിതച്ച ബസ് കണ്ടെത്താനായില്ല.

വയനാട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതിലധികം പേർക്ക് പരിക്ക്

സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ശക്തന്‍ കവാടത്തിലെ ട്രാക്കില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചതു വളര്‍ന്നുവലുതായതോടെ യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരസ്പരം കാണാനാകുന്നില്ലെന്നു പരാതിയുണ്ട്. കൂടാതെ ഒരു ട്രാക്കിലൂടെ ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതും അപകടങ്ങള്‍ക്കു വഴിതുറക്കുന്നു.

Merry

ശക്തന്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ നിയന്ത്രണം

ശക്തന്‍ ബസ് സ്റ്റാന്‍ഡില്‍ ബസിടിച്ചു വീട്ടമ്മ മരിച്ച സംഭവത്തെ തുടര്‍ന്ന് പ്രവേശന കവാടത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. ബാരിക്കേഡുകള്‍ വെച്ചു ഓവര്‍ടേക്കിങ് തടഞ്ഞു. ബസുകള്‍ ഇവിടേക്ക് അമിതവേഗത്തിലാണ് ഇരച്ചുകയറുന്നത്. കാഴ്ച്ച മറയ്ക്കുന്ന വിധത്തില്‍ പടര്‍ന്ന വൃക്ഷച്ചില്ലകള്‍ വെട്ടിമാറ്റി. മറ്റു വാഹനങ്ങള്‍ മുന്നിലുള്ളതു പരിഗണിക്കാതെ ഇരച്ചുകയറുകയാണ് പല ഡ്രൈവര്‍മാരുടെയും രീതി. സ്ഥിതി നിയന്ത്രിക്കാന്‍ ഈ ഭാഗത്ത് കൂടുതല്‍ പോലീസ് വിന്യാസമുണ്ടാകും.

ഇത്തരം ക്രമീകരണങ്ങള്‍ എത്രകാലത്തേക്കുണ്ടാകുമെന്നാണ് യാത്രികര്‍ ചോദിക്കുന്നത്. മുമ്പ് നഗരത്തില്‍ ബസിടിച്ചു രണ്ടുപേര്‍ വ്യത്യസ്ത സംഭവങ്ങളില്‍ മരിച്ചപ്പോഴും തുടക്കത്തില്‍ കുറെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. അതെല്ലാം പെട്ടെന്ന് നിലച്ചു. വടക്കേ ബസ് സ്റ്റാന്‍ഡില്‍ നിന്നു വാഹനങ്ങള്‍ സ്വരാജ്‌റൗണ്ടിലേക്കു കയറുന്ന വളവില്‍ അപകടത്തില്‍ ബസ് തട്ടി ബൈക്കില്‍ സഞ്ചരിച്ച യുവാവ് മരിച്ചതിനെ തുടര്‍ന്ന് ഇവിടെ ബാരിക്കേഡുകള്‍ കൊണ്ടുവച്ചത് പെട്ടെന്ന് അപ്രത്യക്ഷമായിരുന്നു. നായ്ക്കനാല്‍ ഭാഗത്തു സ്‌കൂട്ടറില്‍ യാത്ര ചെയ്ത വീട്ടമ്മ ബസ് തട്ടി മരിച്ച ശേഷവും നിയന്ത്രണങ്ങളുണ്ടായിരുന്നു.

ലൈന്‍ ട്രാഫിക് ഏര്‍പ്പെടുത്തുകയും ചെയ്തു. അതും പാഴായി. ബസുകള്‍ ഔട്ടര്‍ ഫുട്പാത്തിനോടു ചേര്‍ന്ന ലൈനിലും മധ്യനിരയിലും മാത്രം സഞ്ചരിക്കണമെന്ന നിര്‍ദേശം നല്‍കിയതും വെറുതെയായി. ഇന്നര്‍ ഫുട്പാത്ത് സ്വകാര്യകാറുകള്‍, ബൈക്കുകള്‍, ഓട്ടോകള്‍ എന്നിവയ്ക്കു മാത്രമായാണ് നീക്കിവെച്ചിരുന്നത്. എന്നാല്‍ ബസുകള്‍ നിര്‍ബാധം ഈ മേഖലയിലേക്കും കടന്നുകയറുന്നതു പതിവാണ്. പോലീസ് കണ്ണടയ്ക്കുകയും ചെയ്യും. സ്വരാജ്‌റൗണ്ടില്‍ പോലും പല ബസുകളും അമിതവേഗത്തിലാണ് ഇപ്പോഴും പറപ്പിക്കുന്നത് എന്നതാണ് വസ്തുത. എന്നാല്‍ ചോദിക്കാന്‍ ആരുമില്ല. നിരോധിത എയര്‍ഹോണും നിര്‍ബാധം ഉപയോഗിക്കുന്നു.

അപകടം വിതച്ച ബസ് തേടി തെരച്ചില്‍

ശക്തന്‍ ബസ്സ്റ്റാന്‍ഡില്‍ ബസ് ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തില്‍ അപകടത്തിനിരയായ ബസ് കണ്ടെത്താന്‍ കഴിയാതെ പോലീസ് കുഴയുന്നു. ബസുകള്‍ക്ക് ഒരേനിറമായതിനാലാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ടുമണിവരെ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ട ബസുകളുടെ വിവരങ്ങളാണ് പോലീസ് മുഖ്യമായും പരിശോധിച്ചത്. ഇതിനു രണ്ടുപേര്‍ക്കു ചുമതല നല്‍കി. ഇവര്‍ അതിവിശദമായ പരിശോധനയാണ് നടത്തുന്നത്. ബസിനെ കുറിച്ചു നിര്‍ണായക സൂചന ലഭിച്ചുവെന്നറിയുന്നു. ഇന്ന് കൂടുതല്‍ തെളിവു കണ്ടെത്തി അപകടമുണ്ടാക്കിയ ബസ് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി കാമറകളും പോലീസ് പരിശോധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+