പുതുവര്‍ഷ പുലരിയില്‍ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം: സംഭവം തൃശൂരില്‍, അമ്മയും കുഞ്ഞും സുരക്ഷിതര്‍
തൃശൂര്‍: പുതുവര്‍ഷ പുലരിയില്‍ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ഉത്തരേന്ത്യന്‍ സ്വദേശിയായ ആകാശിന്റെ ഭാര്യ കല്ലൂര്‍ ഭരത പള്ളിവളപ്പില്‍ ഉണ്ണിയാര്‍ച്ചയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ചൊവ്വാഴ്ച രാവിലെ 6 മണിയോടെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
വഴിമധ്യേ വേദന കൂടിയതിനെ തുടര്‍ന്ന് നായരങ്ങാടിയിലുള്ള സൗഹൃദ യുവസംഗമത്തിന്റെ ആബുലന്‍സിലേക്ക് മാറ്റി ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ എത്തുംമുമ്പേ യുവതി പ്രസവിച്ചു. പ്രസവസമയത്ത് ബന്ധുവായ ശാന്തയാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ എത്തിച്ച യുവതിയും കുഞ്ഞും സുഖമായിരിക്കുന്നു.

നിര്‍മാണ തൊഴിലാളിയായ ആകാശ്-ഉണ്ണിയാര്‍ച്ച ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് പുതുവര്‍ഷ പുലരിയില്‍ ജനിച്ചത്. അഞ്ചുവര്‍ഷം മുമ്പാണ് ഉത്തരേന്ത്യക്കാരനായ ആകാശ് ഉണ്ണിയാര്‍ച്ചയെ വിവാഹം ചെയ്യുന്നത്.കല്ലൂര്‍ ഞെള്ളൂര്‍ വടക്കൂടന്‍ അശോകന്‍ (45) ആണ് ആംബുലന്‍സ് ഓടിച്ചിരുന്നത്.












Click it and Unblock the Notifications