തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതി ഓട്ടുകമ്പനിയില്‍ പ്രസവിച്ചു: അന്വേഷിക്കാന്‍ എത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുനേരെ കൈയേറ്റശ്രമം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: പുതുക്കാട് ചിറ്റിശേരിയിലെ ഓട്ടുകമ്പനിയില്‍ ഉത്തരേന്ത്യന്‍ യുവതി പ്രസവിച്ചു. കുഞ്ഞിന്റെ നില ഗുരുതരം. സംഭവം അന്വേഷിക്കാനെത്തിയ ആരോഗ്യജീവനക്കാരുടെ സംഘത്തിനുനേരെ ഓട്ടുകമ്പനി ഉടമയുടെ അതിക്രമം. പോലീസ് സുരക്ഷയില്‍ യുവതിയെയും കുഞ്ഞിനെയും തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് യുവതി ഓട്ടുകമ്പനിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രസവിച്ചത്. സംഭവമറിഞ്ഞെത്തിയ ആരോഗ്യസംഘത്തിനുനേരെ കമ്പനി ഉടമ തട്ടിക്കയറുകയായിരുന്നു.

<strong>'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്</strong>'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്

യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കണമെന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇയാള്‍ നിരാകരിച്ചതോടെ തര്‍ക്കമായി. ഇവരെ തൊഴില്‍ സ്ഥലത്ത് നിന്ന് മാറ്റുകയാണെങ്കില്‍ രേഖാമൂലം നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യത്തില്‍ ചികിത്സയാണ് നല്‍കേണ്ടതെന്ന നിലപാടിലായിരുന്നു ആരോഗ്യ സംഘം. ഇതിനിടെ വനിതാ ഡോക്ടര്‍ക്കുനേരെയും ജീവനക്കാര്‍ക്ക് നേരെയും അസഭ്യവര്‍ഷം നടത്തിയ ഇയാള്‍ ഇവരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും പറയുന്നു.

baby-newborn-

ആശുപത്രിയിലേക്ക് യുവതിയെയും കുഞ്ഞിനെയും നിര്‍ബന്ധപൂര്‍വം മാറ്റാനുള്ള ശ്രമത്തിനിടെ ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിന്റെ താക്കോല്‍ ഓട്ടുകമ്പനി ഉടമ ഊരിയെടുത്തു. യഥാസമയം തൊഴിലാളിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതില്‍ തൊഴിലുടമ വീഴ്ച വരുത്തിയതായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് പുതുക്കാട് പോലീസെത്തിയാണ് യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റിയത്. മതിയായ രേഖകള്‍ സമര്‍പ്പിക്കാതെയാണ് യുവതിയെ ഓട്ടുകമ്പനിയില്‍ താമസിപ്പിച്ചതെന്ന് നെന്മണിക്കര ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

Thrissur
English summary
woman delivers baby in a company, attack attempt againt health dept officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X