'എനിക്ക് ഇവിടെ പറ്റൂല്ല'; 'ഞങ്ങൾ വീട്ടിൽ കൊണ്ടുവന്നു'; 'അവന്റെ അവസാനത്തെ കോളിൽ മകൾ പോയി'
തൃശൂര്‍: ആറ്റുപ്പുറത്ത് യുവതിയുടെ മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ജാഫറിന് എതിരെ പൊലീസ് കേസ് എടുത്തു. സ്വന്തം വീട്ടിലെ കിടപ്പ് മുറിയിലാണ് ഹൈറൂസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇക്കഴിഞ്ഞ 8 - നാണ് യുവതി തൂങ്ങി മരിച്ചത്. തൃശൂർ ആറ്റുപ്പുറം സ്വദേശിയാണ് ഹൈറൂസ്. എന്നാൽ, നരണിപ്പുഴ സ്വദേശിയാണ് ജാഫർ. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം.
വിവാഹത്തിന് ശേഷം ജാഫറിന്റെ കൂടെ വിദേശത്ത് താമസിച്ച് വരികയായിരുന്നു ഫൈറൂസ്. നാലു മാസം പ്രായമുള്ള പെൺ കുഞ്ഞുണ്ട്. എന്നാൽ, ഹൈറൂസ് ഗർഭിണിയായ ശേഷം ആണ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു.

ഹൈറൂസിന്റെ പിതാവിന്റെ വാക്കുകൾ ഇങ്ങനെ ; -
‘എന്നെ ഇവിടുന്ന് കൊണ്ടു പോകണം. എനിക്ക് ഇവിടെ പറ്റൂല്ല എന്ന് അവൾ പറഞ്ഞു. ഞങ്ങൾ പോയി കൊണ്ടു വന്നു. അവനോട് ചോദിച്ചപ്പോൾ കൊണ്ടു പൊയ്ക്കോളാനും പറഞ്ഞു. അവനും അവന്റെ വീട്ടുകാരും മോളെ ബുദ്ധിമുട്ടിച്ചു. ഇവിടെ വന്ന ശേഷം അവൾ ഹാപ്പിയായിരുന്നു. ഇടയ്ക്ക് അവൻ വിളിക്കും. വിഡിയോ കോളിൽ കുഞ്ഞിനെ കാണും, ഫോൺ വയ്ക്കും. അവസാനം വന്ന കോളിന് ശേഷമാണ് മകൾ ഇത് ചെയ്തത്..'- അദ്ദേഹം വ്യക്തമാക്കി.

ഭര്‍ത്താവിന്റെ ഫോണ്‍ വന്നതിന് ശേഷമാണ് ഫൈറൂസ് തൂങ്ങി മരിച്ചത്. മരണം ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലമാണ്. ജാഫറിന് ജനിച്ചത് പെണ്‍ കുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം മോശമായിരുന്നു. പ്രസവശേഷം ഹൈറുസിനേയും കുഞ്ഞിനേയും സംരക്ഷിക്കാൻ ജാഫർ തയാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, ജാഫറിന് എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

എന്നാൽ, സംഭവം അറിഞ്ഞതോടെ, ഫൈറൂസിനെ ആറ്റുപ്പുറത്തെ വീട്ടിലേക്ക് മാതാപിതാക്കൾ കൂട്ടിക്കൊണ്ടു വന്നു. എന്നാൽ, ഇതിനു ശേഷം, ഫോണിലൂടെ നിരന്തരം ജാഫർ ഭീഷണിപ്പെടുത്തി. ഇയാൾ ഫോണിൽ വിളിച്ചതിന് ശേഷം ആണ് ആത്മഹത്യ ചെയ്യുന്നത്. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പൊലീസിന് കൈമാറി. നാലു മാസം പ്രായമായ പെൺകുഞ്ഞ് ഇപ്പോൾ ഹൈറൂസിന്റെ സഹോദരിയുടെ പരിചരണത്തിലാണ്. ഗുരുവായൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. ജാഫറിനെ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിച്ച് ജയിലിൽ അടയ്ക്കണം എന്ന ആവിശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

അതേസമയം, ഇടുക്കി ചെറുതോണിയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്ത. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്‍റെ ഭാര്യ ഗൗരിയെ ആണ് വീടിന് സമീപം പുരയയിടത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവായ രാജപ്പൻ ആയിരുന്നു ഗൗരിയെ മരിച്ച നിലയില്‍ ആദ്യം കണ്ടത്. ഇവരെ ഉടൻ തന്നെ അയല്‍വാസികളെത്തി ഇടുക്കി മെഡിക്കല്‍ കോളേജിൽ എത്തിച്ചു. എന്നാൽ, മരിച്ചിരുന്നു. ഗൗരിയുടെ ആഭരണങ്ങൾ വീടിനുള്ളില്‍ ഊരി വെച്ചിരുന്നു. ഭര്‍ത്താവ് വീട്ടിൽ ഇല്ലാത്തപ്പോഴാണ് സംഭവം നടന്നത്. എന്നാൽ, മരിച്ച സ്ഥലത്ത് ഒരു കൈലി മുണ്ട് കണ്ടെത്തി. കഴുത്തിൽ ചെറിയ മുറിവും കണ്ടെത്തിയിട്ടുണ്ട്. ഇത് ദുരൂഹതയ്ക്ക് ഇടയാക്കുന്നു. മൃതദേഹം പോലീസ് സര്‍ജ്ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റുമാര്‍ട്ടം നടത്തും എന്നാണ് വിവരം.

അതേസമയം, മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് ഇരുപത്തൊന്നര വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും. 2020 ജൂണിൽ കാളിയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിലാണ് തൊടുപുഴ പോക്സോ പ്രത്യേക കോടതിയുടേതാണ് വിധി. എട്ടു വയസ്സുകാരിയായ മകളെയാണ് പീഡിപ്പിച്ചത്. എന്നാൽ, ഇയാള്‍ പത്തു വയസ്സുകാരിയായ മൂത്ത മകളെ പീഡിപ്പിച്ച കേസിന്റെ വിചാരണ അടുത്ത മാസം 21 ന് തുടങ്ങും.












Click it and Unblock the Notifications