തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവതിയേയും പിഞ്ച് കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി: സംഭവത്തില്‍ ദുരൂഹത തുടരുന്നു!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുവതിയേയും പിഞ്ച് കുഞ്ഞിനേയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കൊടുങ്ങല്ലൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന എടവനക്കാട് നായരമ്പലം നെടുങ്ങാട് വട്ടത്തറ നാദിര്‍ഷായുടെ ഭാര്യ കൃഷ്ണ(27), മകന്‍ നദാല്‍ (2) എന്നിവരാണ് കഴിഞ്ഞദിവസം വാടകവീട്ടില്‍ പൊള്ളലേറ്റ് മരിച്ചത്. കൊടുങ്ങല്ലൂര്‍ സിഐ ഓഫീസിന് സമീപമാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ബുധനാഴ്ച പുലര്‍ച്ചെ 4.30ടെയാണ് സംഭവം. ഈ സമയം കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമാണ് ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

പെരിഞ്ഞനം വടക്കൂട്ട് പരേതനായ സാജന്റെ മകളാണ് കൃഷ്ണ. കൊടുങ്ങല്ലൂര്‍ സി.ഐ. ഓഫിസിന് സമീപം ഇവര്‍ വാടകക്ക് താമസിക്കുന്ന വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് സംഭവം. തീ പിടിത്തത്തില്‍ വീട്ടു സാധനങ്ങള്‍ കത്തിനശിച്ചു. കൃഷ്ണയുടെ അമ്മ ലത സാജന്‍ മാത്രമേ സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

firedeath-155

എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കാരനായ നാദിര്‍ഷ ഇടയ്ക്കു മാത്രമെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ എത്തുമായുരുന്നുള്ളൂ. തീ പടര്‍ന്നതായി ലത നായരമ്പലത്തുള്ള നാദിര്‍ഷായെ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. സ്ഥലത്തെത്തിയ ഇദ്ദേഹം പോലീസിനേയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ എത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൃഷ്ണ നേരത്തെ മരിച്ചു. നദാല്‍ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ വച്ച് ബുധനാഴ്ച രാവിലെ മരിച്ചു. ഇരുവരുടേയും മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി നായരമ്പലം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ നാദിര്‍ഷ ഇടക്ക് മാത്രമേ കൊടുങ്ങല്ലൂരിലെ വാടക വീട്ടില്‍ എത്താറുള്ളൂ. ഇവരുടെ വീട് നായരമ്പലത്ത് നിര്‍മാണത്തിലാണ്. കൊടുങ്ങല്ലൂര്‍ എസ്.ബി.െഎയില്‍ ക്രെഡിറ്റ് കാര്‍ഡ് ഏജന്റാണ് കൃഷ്ണ.

ചൊവ്വാഴ്ച കൊടുങ്ങല്ലൂരിലെ വീട്ടില്‍ വന്ന നാദിര്‍ഷ വൈകീട്ട് അഞ്ചോടെ മടങ്ങിയിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ കാണാന്‍ രാവിലെ കാറില്‍ പോകാനെന്ന് പറഞ്ഞ് നേരത്തേ പെട്രോള്‍ വാങ്ങി സൂക്ഷിച്ചിരുന്നുവത്രെ. കൃഷ്ണ അമ്മ ലതയോട് പറഞ്ഞ് ഒാേട്ടാറിക്ഷ ഡ്രൈവര്‍ മുഖേനയാണ് പെട്രോള്‍ വാങ്ങിയതെന്ന് പോലീസ് പറഞ്ഞു.

പെട്രോളില്‍നിന്ന് തീ പടര്‍ന്ന് മുറിയിലെ സാധനങ്ങള്‍ കത്തിയ നിലയിലാണ്. ലത വിവരം നല്‍കിയതനുസരിച്ചാണ് നാദിര്‍ഷ സ്ഥലത്തെത്തിയത്. പിറെക പോലീസും ഫയര്‍േഫാഴ്‌സും എത്തി. വീടിന്റെ വരാന്തയില്‍ കൃഷ്ണ മരിച്ച് കിടക്കുകയായിരുന്നു. അകത്തെ മുറിയില്‍ പൊള്ളലേറ്റ നിലയില്‍ കിടന്നിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.

Thrissur
English summary
Woman and kid dies in fire in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X