Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിത വ്യാപാരി മരിച്ചു; വെട്ടിയത് മുന്‍ ജീവനക്കാരന്‍, പ്രതി ഒളിവില്‍

തൃശൂര്‍: നടുറോഡില്‍ വെട്ടേറ്റ വനിത വ്യാപരി മരിച്ചു. എറിയാട് ബ്ലോക്കിന് കിഴക്കുവശത്തെ മാങ്ങാരപ്പറമ്പില്‍ റിന്‍സി നാസര്‍ ( 30 ) ആണ് മരിച്ചത്. സ്‌കൂട്ടറില്‍ മകളോടൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയാണ് റിന്‍സിക്ക് വെട്ടേറ്റത്. റിന്‍സിയുടെ ഉടമസ്ഥതയിലുള്ള തുണിക്കടയിലെ മുന്‍ ജീവനക്കാരന്‍ പുതിയ വീട്ടില്‍ റിയാസ് ( 25) ആണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 7.30ന് ആയിരുന്നു സംഭവം.

kerala

എറിയാട് കെ വി എച്ച് എസ് സ്‌കൂളിന് സമീപത്ത് നിറക്കൂട്ട് എന്ന ടെക്‌സ്റ്റൈല്‍സ് നടത്തുകയായിരുന്നു റിന്‍സി. കടയില്‍ നിന്നും മടങ്ങിയ ഇവരെ ബൈക്കില്‍ പിന്തുടര്‍ന്ന പ്രതി റിയാസ് സ്‌കൂട്ടറിന് ഇടിച്ച് വീഴ്ത്തിയ ശേഷം റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരളുകള്‍ അറ്റു. ശരീരത്തില്‍ 30ഓളം വെട്ടുകളാണുള്ളത്.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    ആക്രമണത്തിനിടെ ഭയന്ന മകളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. ഓടിയെത്തിയവരഗെ ഭീഷണിപ്പെടുത്തി അകറ്റുകയായിരുന്നു. പ്രതി റിയാസ് ഇപ്പോള്‍ ഒളിവിലാണെന്നാണ് വിവരം. റിന്‍സിയുടെ വീടിന് നേരെ അക്രമം നടത്തിയ കേസില്‍ മാസങ്ങള്‍ക്ക് മുമ്പ് പൊലീസ് റിയാസിനെ താക്കീത് ചെയ്തിരുന്നു. ഇയാള്‍ കടയിലെത്തി പലപ്പോഴും ഭീഷണിപ്പെടുത്തിയതായും സൂചനയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+