തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മകന്‍ പീഡിപ്പിച്ച് പൂട്ടിയിട്ട അമ്മയെ പോലീസ് മോചിപ്പിച്ച് ആശുപത്രിയിലാക്കി: സംഭവം തൃശൂരില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഭക്ഷണംപോലും കൊടുക്കാതെ മകന്‍ പീഡിപ്പിച്ച് പൂട്ടിയിട്ട അമ്മയെ പോലീസ് എത്തി മോചിപ്പിച്ച് ആശുപത്രിയിലാക്കി. ചാഴൂര്‍ പഞ്ചായത്തിലെ വേലുമാന്‍പടിയിലെ മൂന്നാംവാര്‍ഡില്‍ കരിക്കന്ത്ര വീട്ടില്‍ മല്ലികയെന്ന (73) വയോധികയെയാണ് അന്തിക്കാട് പോലീസെത്തി രക്ഷിച്ച് ആശുപത്രിയിലാക്കിയത്. വടിവാള്‍ വീശി നാട്ടുകാരെ ഭയപ്പെടുത്തി ആഹാരം കൊടുക്കാതെ അമ്മയെ മുറിയില്‍ പൂട്ടിയിട്ട് മകന്‍ പീഡിപ്പിക്കുന്നതായുള്ളപരാതിയെ തുടര്‍ന്ന് അന്തിക്കാട് എസ്.ഐ. സുജിത്ത് ജി. നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വയോധികയെ രക്ഷിച്ച് ആശുപത്രിയിലാക്കുകയായിരുന്നു.

ആര്‍എസ്എസ് പ്രവ‍ര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍ ആര്‍എസ്എസ് പ്രവ‍ര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

15 സെന്റ് സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇവര്‍ ദുരിത ജീവിതം നയിച്ചിരുന്നത്. പ്രളയത്തില്‍പ്പെട്ടപ്പോള്‍ പഞ്ചായത്ത് പണിതുകൊടുത്ത ഷെല്‍ട്ടര്‍ ഉണ്ടെങ്കിലും ഇവര്‍ക്ക് വിധിച്ചത് തകര്‍ന്നു വീഴാറായ കൂരയാണ്. കൂലിപ്പണിക്കാരനായ മകന്‍ ജ്യോതിയാണ് അമ്മയെ ആഹാരം പോലും കൊടുക്കാതെ ശാരീരികമായി പീഡിപ്പിച്ചിരുന്നതെന്നാണ് പരാതി. അമ്മയുടെ മറ്റൊരു മകളുടെ പരാതിയെ തുടര്‍ന്നാണ് അന്തിക്കാട് പോലീസിന്റെ ഇടപെടല്‍. വടിവാള്‍ കാട്ടി നാട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്ന മകന്‍ പോലീസ് എത്തുന്നതറിഞ്ഞ് സ്ഥലം വിടുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

mallika-15621

നിസഹായാവസ്ഥയില്‍ കിടക്കുന്ന മല്ലികക്കരികില്‍ പോലീസ് സഹായത്തോടെ സ്‌നേഹിത കോഓഡിനേറ്റര്‍ ദീപ, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ജിജി പ്രദീപ്, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകജരാജ്, വാര്‍ഡ് മെമ്പര്‍ സുജാത എന്നിവരെത്തി ആശ്വസിപ്പിച്ചു. തുടര്‍ന്ന് അന്തിക്കാട് എസ്.ഐ. സുജിത്ത് ജി. നായര്‍, അഡീഷണല്‍ എസ്.ഐ. ഗിരിജാ വല്ലഭന്‍, സി.പി.ഒമാരായ അനീഷ്, അധീഷ് എന്നിവര്‍ ചേര്‍ന്ന് മല്ലികയെ താങ്ങിയെടുത്ത് കസേരയിലിരുത്തി റോഡിലെത്തിച്ച ശേഷം വാഹനത്തില്‍ ആലപ്പാട് ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് പരിശോധനക്കു വിധേയമാക്കി. ഇതിനിടെ ആശുപത്രില്‍വച്ച് വാര്‍ഡ് മെമ്പറെ മല്ലികയുടെ മകനെത്തി ഭീഷണിപ്പെടുത്തി.

രണ്ടു ദിവസത്തിനു ശേഷം സ്‌നേഹിത ഹെല്‍പ്പ് ഡെസ്‌ക് വഴി ഇവരെ രാമവര്‍മപുരത്തെ അഗതി മന്ദിരത്തിലേക്ക് മാറ്റുമെന്ന് ചാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അതേ സമയം ചാഴൂര്‍ പഞ്ചായത്തിന്റെ കുടുംബശ്രീയുടെ അഗതി ആശ്രയയില്‍ അംഗം കൂടിയായ മല്ലിക മാസങ്ങളോളം പീഡനം അനുഭവിച്ചിട്ടും ഇവര്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പരാതിയുണ്ട്.

Thrissur
English summary
Woman released by police after locked by son
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X