തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ കമ്മിഷനു മുന്നില്‍ ശരീര പ്രദര്‍ശനം: ശരീരം പ്രദര്‍ശിപ്പിച്ചത് പ്രതിഭാഗത്തുള്ള ബ്രോക്കര്‍!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വനിതാ കമ്മിഷനു മുന്നില്‍ ശരീര പ്രദര്‍ശനം നടത്തിയ ആളെ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പുറത്താക്കി. ഇന്നലെ തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന മെഗാ അദാലത്തിലാണ് സംഭവം. സ്ഥലവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയില്‍ പ്രതി സ്ഥാനത്തുള്ള ബ്രോക്കര്‍ എഴുന്നേറ്റുനിന്ന് ഷര്‍ട്ടിന്റെ മുന്‍ഭാഗം തുറന്ന് പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഒരു ബട്ടണ്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ത്തന്നെ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ശക്തമായ താക്കീതു നല്‍കി. ഇത് അവഗണിച്ചാണ് ഇയാള്‍ ശരീര പ്രദര്‍ശനം നടത്തിയത്. ഇതോടെ ഇയാളെ പുറത്താക്കി.

<strong>മുത്തലാഖ്, പൗരത്വം; വിവാദ ബില്ലുകളുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍... എതിര്‍പ്പുമായി പ്രതിപക്ഷം</strong>മുത്തലാഖ്, പൗരത്വം; വിവാദ ബില്ലുകളുടെ ഭാവി അറിയാന്‍ മണിക്കൂറുകള്‍... എതിര്‍പ്പുമായി പ്രതിപക്ഷം

വനിതാ കമ്മിഷന്‍ ഡയറക്ടര്‍ വിഎം കുര്യാക്കോസ്, അംഗമായ ഇഎം രാധ, അഡ്വ. ഷിനി ശിവജി എന്നിവരടങ്ങിയ കമ്മിഷന് മുന്നിലാണ് അപമര്യാദയോടെയുള്ള പെരുമാറ്റം. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമത്തില്‍ ഉള്‍പ്പെടുത്തി പരാതി നല്‍കുമെന്ന് എംസി ജോസഫൈന്‍ പറഞ്ഞു. 'ബോഡി ഷെയ്മിങ്' ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വനിതാ കമ്മിഷനുമുന്നില്‍പോലും ശരീരം കൊണ്ട് അതിക്രമം കാട്ടാന്‍ മുതിര്‍ന്നത് ഗൗരവമായി കാണുന്നു. ഒരു സ്ത്രീയോടും മേലില്‍ ഇപ്രകാരം പ്രവര്‍ത്തിക്കാതിരിക്കാന്‍ തക്ക വിധത്തിലായിരിക്കും ഇയാള്‍ക്കെതിരേ നിയമപരമായി നീങ്ങുക എന്നും എംസി ജോസഫൈന്‍ പറഞ്ഞു.

josephine-14

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും. ചെന്ത്രാപ്പിന്നിയില്‍ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ കബളിപ്പിച്ചതിനാണ് ഇയാളെ അദാലത്തില്‍ വിളിച്ചുവരുത്തിയത്. 12 സെന്റ് സ്ഥലം രണ്ടുലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചതിനെ തുടര്‍ന്നുണ്ടായ കേസില്‍ ഇയാള്‍ സ്ഥലം ഉടമയായ സ്ത്രീയില്‍ നിന്നും 55,000 രൂപ കൈവശപ്പെടുത്തിയിരുന്നു. ഈ കേസ് പോലീസ്‌സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതിന്റെ തെളിവുകള്‍ കാണിച്ചപ്പോഴാണ് ഇയാള്‍ ശരീര പ്രദര്‍ശനത്തിന് മുതിര്‍ന്നതെന്ന് എം.സി. ജോസഫൈന്‍ പറഞ്ഞു.

Thrissur
English summary
woman 's commission chief removes a person from meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X