Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ് യാത്രയ്കിടെ സ്ത്രീയുടെ സ്വര്‍ണമാല കവര്‍ന്നു; മോഷ്ടാവിനെ കയ്യോടെ പൊക്കി അകത്താക്കി

തൃശൂര്‍: നഗരത്തിലെ ബസ് യാത്രയ്കിടയില്‍, ഒരു സ്ത്രീയുടെ സ്വര്‍ണമാലയും ലോക്കറ്റു മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിനുസമീപം പുറമ്പോക്കില്‍ താമസിക്കുന്ന സന്ധ്യ (23) ആണ് പോലീസിന്റെ പിടിയിലായത്. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ബസ്സുകളിലും ട്രെയിനുകളിലും കയറി യാത്രചെയ്ത്, സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ബാഗ് തുടങ്ങിയവ മോഷണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട അംഗമാണ് ഇവര്‍. ഇവരെ പിന്നീട് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.

kerala

കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ ബാറ്റാ ബസ് സ്റ്റോപ്പിനുസമീപം ഒരു സംഭവം നടന്നു. തിരക്കുള്ള ബസ്സില്‍ യാത്ര ചെയ്തുവരവേ, ഒരു വീട്ടമ്മ ധരിച്ചിരുന്ന ഒരു സ്വര്‍ണമാലയും ലോക്കറ്റും മോഷണം പോയി. മോഷ്ടാവ്, വീട്ടമ്മയുടെ കഴുത്തില്‍ നിന്നും മാല മോഷ്ടിച്ചതും, നിമിഷ നേരംകൊണ്ട് യാത്രക്കാരി തിരിഞ്ഞുനോക്കിയപ്പോള്‍ പിറകില്‍ നിന്നും യാത്ര ചെയ്തിരുന്ന മറുനാട്ടുകാരിയായ ഒരു സ്ത്രീയാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് അവര്‍ക്ക് മനസ്സിലാവുകയും ചെയ്തു. ഉടന്‍ തന്നെ വീട്ടമ്മ, ബഹളം വെക്കുകയും, സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നും വനിതാ പോലീസുദ്യോഗസ്ഥരെത്തി, സ്ത്രീയെ അറസ്റ്റു ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ ദേഹപരിശോധനയില്‍ വീട്ടമ്മയുടെ സ്വര്‍ണമാലയും ലോക്കറ്റും അവരില്‍ നിന്നും കണ്ടെടുക്കുകയുണ്ടായി. തമിഴ്‌നാട് ഹൊസൂര്‍ ബസ് സ്റ്റാന്‍ഡിനുസമീപം പുറമ്പോക്കില്‍ താമസിക്കുന്ന സന്ധ്യ (23) ആണ് പോലീസിന്റെ പിടിയിലായത്. രാവിലെയും വൈകീട്ടും തിരക്കുള്ള സമയങ്ങളില്‍ ബസ്സുകളിലും ട്രെയിനുകളിലും കയറി യാത്രചെയ്ത്, സ്ത്രീകളുടെ സ്വര്‍ണാഭരണങ്ങളും, വിലപിടിപ്പുള്ള വസ്തുക്കളും, ബാഗ് തുടങ്ങിയവ മോഷണം ചെയ്യുന്ന സംഘത്തിലുള്‍പ്പെട്ട അംഗമാണ് ഇവര്‍. ഇവരെ പിന്നീട് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്യുകയുണ്ടായി. കൃത്യമായ ഇടപെടലുകളാണ് ഈ സംഭവത്തില്‍ പ്രതിയെ കുടുക്കിയത്.

ട്രെയിന്‍ തട്ടിയ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി പൊലീസ്

റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മൃതപ്രായയായ പെണ്‍കുട്ടിയ്ക്ക് രക്ഷകനായി പോലീസ് ഉദ്യോഗസ്ഥന്‍. എറണാകുളം റൂറല്‍ ജില്ല കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ 15ലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിജോ പൗലോസാണ് രക്ഷാദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച മുളന്തുരുത്തി സ്റ്റേഷന്‍ അതിര്‍ത്തിയിലെ ആമ്പല്ലൂര്‍ എസ്.എന്‍.ഡി.പി അമ്പലത്തിലെ പൂരത്തില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി എത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥര്‍. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

സമയം വൈകീട്ട് ഏഴുമണി, അമ്പലത്തിന് സമീപമുള്ള റെയില്‍വേ ഗേറ്റിനരികില്‍ പോലീസ് വാഹനങ്ങള്‍ അടക്കം മുന്നോട്ട് പോകാനാവാതെ കിടക്കുന്നു. ആ സമയത്താണ് ആരോ ട്രാക്കില്‍ ട്രെയിന്‍ തട്ടിക്കിടക്കുന്നതായി പറഞ്ഞ് അറിയുന്നത്. ഉടനെ പോലീസ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് പാഞ്ഞു. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന് ഒരു പെണ്‍കുട്ടി ട്രെയിന്‍ തട്ടിയ നിലയില്‍ ചോര വാര്‍ന്ന് കിടക്കുന്നു. ജീവനുണ്ടോയെന്ന് പോലും സംശയം. ജനങ്ങള്‍ ഭയന്ന് മാറി നില്‍ക്കുന്നു. തെല്ലും സമയം പാഴാക്കാതെ ഷിജോ ഓടിച്ചെന്ന് പെണ്‍കുട്ടിയെ വാരിയെടുത്തു. ചുറ്റും ഇരുട്ട്... ട്രാക്കിലൂടെ മറ്റൊരു തീവണ്ടി വരുന്നു... ഗേറ്റ് അടച്ചിരിക്കുന്നു... കാടും, ചെങ്കല്ലുമുള്ള വീതികുറഞ്ഞ പ്രദേശമായതു കൊണ്ട് വശങ്ങളിലൂടെയും പോകാന്‍ നിര്‍വ്വാഹമില്ല... എങ്കിലും ഇവയൊന്നും വകവയ്ക്കാതെ ചെറിയ അനക്കമുള്ള പെണ്‍കുട്ടിയെയും വാരി എടുത്ത് ഷിജോ പൂരത്തിനുള്ള ആനകളും ജനക്കൂട്ടവും തിങ്ങി നിറഞ്ഞ് നില്‍ക്കുന്ന അരണ്ട വെളിച്ചമുള്ള അമ്പലപറമ്പിലൂടെ വാഹനത്തെ ലക്ഷ്യമാക്കി പാഞ്ഞു. പോലീസ് വാഹനത്തില്‍ എത്തിയ ഉടന്‍ വാഹനത്തിലെ ഉദ്യോഗസ്ഥനായ സന്തോഷ് ആ പെണ്‍കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിച്ചു. മുളന്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ സുഖം പ്രാപിച്ചു വരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+