ശസ്ത്രക്രിയയില്‍ പിഴവ്: തൃശൂരില്‍ യുവതി അബോധാവസ്ഥയില്‍, ആദ്യം ഇഞ്ചക്ഷന്‍ അലര്‍ജി!!
തൃശൂര്‍: ഇടുപ്പിലുണ്ടായ മുഴ ഓപ്പറേഷന്‍ ചെയ്യാനെത്തിയ യുവതി ഓപ്പറേഷനിലെ പിഴവുമൂലം അബോധാവസ്ഥയിലെന്നു പരാതി. മേലൂര്‍ സ്വദേശി റിന്‍സന്റെ ഭാര്യയായ അനീഷ റിന്‍സനാണ് കോമയിലായത്. വടൂക്കര ആലപ്പാട് ആന്റുവിന്റെ മകളാണ് അനീഷ. ഈമാസം രണ്ടിനാണ് ഇടുപ്പിലുണ്ടായ മുഴ നീക്കാന്‍ വേണ്ടി അനീഷ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആ ദിവസംതന്നെ ഡോക്ടര്‍ എടുത്ത ഒരു ഇഞ്ചക്ഷന്‍ മൂലം കടുത്ത അലര്‍ജി അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായ അനീഷയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചു.
അലര്‍ജി ശമിച്ചതോടെ പിന്നീട് വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് നവംബര്‍ അഞ്ചിന് ഓപ്പറേഷന് വിധേയയാക്കി. ഓപ്പറേഷനില്‍ വന്ന ഗുരുതര പിഴവുമൂലം അനീഷ കോമ സ്ഥിതിയിലാകുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അന്നുതന്നെ ആശുപത്രി അധികൃതരുടെ നിര്‍ദേശത്തോടെ ജൂബിലി മിഷന്‍ ആശുപത്രി കാര്‍ഡിയാക് ഐ.സിയുവിലേക്ക് മാറ്റി. പിന്നീട് എറണാകുളം ആസ്റ്റര്‍ മെഡി സിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. മസ്തിഷ്‌കം 80 ശതമാനത്തോളം തകരാറിലായി. ഇപ്പോള്‍ കോമ സ്ഥിതിയില്‍ തുടരുകയാണ് അനീഷ. തൃശൂര്‍ കോര്‍പ്പറേറ്റീവ് ഹോസ്പിറ്റലിനെതിരേയാണ് ആരോപണം. സംഭവത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയെന്ന് ഭര്‍ത്താവ് റിന്‍സണ്‍ പറഞ്ഞു.

അനീഷയുടെ ജീവിതം ഇല്ലാതാക്കിയ ആശുപത്രി അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ പ്രക്ഷോഭം നടത്തുമെന്ന് ഡി.വൈ.എഫ്.ഐ. ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക, തുടര്‍ ചികിത്സയ്ക്ക് വേണ്ടിയുള്ള ചെലവ് മാനേജ്‌മെന്റ് വഹിക്കുക, അനീഷയ്ക്ക് നീതി ലഭ്യമാക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ഡിസംബര്‍ -3 തിങ്കള്‍ രാവിലെ 10 മണിക്ക് തൃശൂര്‍ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടി വിജയിപ്പിക്കാന്‍ തൃശൂര്‍ ബ്ലോക്കിലെ യുവജനങ്ങള്‍ രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി കെ.എസ്. സെന്തില്‍കുമാര്‍ പ്രസിഡന്റ് ആന്‍സന്‍ സി. ജോയ് എന്നിവര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications