തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ഡിസിസി പ്രസിഡന്റിനായി ചരടുവലി മുറുകി... നേതാക്കളെല്ലാം അരയുംതലയും മുറുക്കി രംഗത്ത്!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ഡിസിസി പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ എംപി രാജിവെച്ചതോടെ പുതിയ പ്രസിഡന്റിനായുള്ള ചരടുവലി മുറുകി. നേതാക്കളൊക്കെ അരയുംതലയും മുറുക്കി. ജില്ലയില്‍ ഐ ഗ്രൂപ്പ് പ്രസിഡന്റു സ്ഥാനത്തിനു വേണ്ടി ശക്തമായ അവകാശവാദമുന്നയിക്കും. മുമ്പു ഐ പക്ഷത്തിനായിരുന്നു തൃശൂരില്‍ പ്രസിഡന്റു പദവി. പിന്നീട് പി.സി.ചാക്കോയുടെ ഇടപെടലിനെ തുടര്‍ന്ന് എ.ഗ്രൂപ്പിലേക്ക് പ്രസിഡന്റു പദവി എത്തിപ്പെട്ടു. അതേസമയം എ ഗ്രൂപ്പില്‍ നിന്നു ചാക്കോയ്ക്ക് പിന്നീടു പിന്തുണ ലഭിച്ചതുമില്ല. ഇതോടെ ജില്ലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞു.

<strong>വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!</strong>വിമത എംഎൽഎമാരെ 'പിടിക്കാൻ' ഡികെ മുംബൈയിലേക്ക്, എംഎൽഎമാരെല്ലാം ഗോവയിലേക്കും!!!

എ വിഭാഗത്തിനു ലഭിച്ച പദവി വിട്ടുകൊടുക്കാനാകില്ലെന്നാണ് അവരുടെ വാദം. വി.എം. സുധീരന്റെ അടുത്തയാളായി രാഷ്ട്രീയത്തില്‍ വന്ന ടി.എന്‍. പ്രതാപന്‍ ഐ പക്ഷത്തോടു മൃദു സമീപനമെടുത്തു. എന്നാല്‍ പരമാവധി നിഷ്പക്ഷത പുലര്‍ത്തിയിരുന്നു. ഗ്രൂപ്പുകള്‍ക്ക് അതീതമായി സംഘടനയെ ചലിപ്പിക്കാനും പ്രതാപനു കഴിഞ്ഞുവെന്ന് വിലയിരുത്തപ്പെടുന്നു. സമരങ്ങള്‍ക്കും മറ്റും വലിയ തോതില്‍ ആളെക്കൂട്ടാനും കഴിഞ്ഞു. പ്രതാപന്‍ എം.പിയായതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വരുന്നത്.

Congress

പുതുതായി ആരു പ്രസിഡന്റാകുമെന്ന കാര്യത്തില്‍ പ്രതാപന്റെ പിന്തുണ നിര്‍ണായകമാണ്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ നടത്തുന്ന ഇടപെടലുകളാണ് അന്തിമമായി കാര്യങ്ങള്‍ തീരുമാനിക്കുക. മുമ്പ് ടി.എന്‍. പ്രതാപന്‍ പ്രസിഡന്റായി വന്നത് യുവാക്കളെ നേതൃത്വത്തിലെത്തിക്കുക എന്ന രാഹുല്‍ഗാന്ധിയുടെ നിലപാടിനെ തുടര്‍ന്നാണ്. അത് ഇത്തവണയും കേന്ദ്രനേതൃത്വം തുടരുമോ എന്നാണ് അറിയേണ്ടത്.

മുതിര്‍ന്ന നേതാക്കളെയും പരിഗണിക്കാമെന്ന നിലയുണ്ടായാല്‍ ഐ പക്ഷത്തുനിന്നു ടി.വി.ചന്ദ്രമോഹന്‍, ടി.യു. രാധാകൃഷ്ണന്‍ എന്നിവര്‍ക്കു മുന്‍തൂക്കമുണ്ടാകും. എ വിഭാഗത്തില്‍ നിന്നു പി.എ.മാധവനും സാധ്യതയുണ്ട്. ഇവര്‍ക്കു പുറമേ യുവനിരയില്‍ നിന്നു സി.ഐ.സെബാസ്റ്റ്യന്‍, ജോസഫ് ടാജറ്റ്, രാജേന്ദ്രന്‍ അരങ്ങത്ത്, എം.പി.വിന്‍സന്റ്, ജോസ് വള്ളൂര്‍ തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന നാലാംഗ്രൂപ്പ് പിന്നീട് ഐ പക്ഷത്തേക്കു ചാഞ്ഞു. അതില്‍ ഉള്‍പ്പെട്ടയാളാണ് എം.പി. വിന്‍സെന്റ്. യുവനേതാക്കളെ പരിഗണിക്കുന്ന പക്ഷം ജോസഫ് ടാജറ്റിനാണ് സാധ്യത കൂടുതല്‍. ഡി.സി.സി. പ്രസിഡന്റു പദത്തില്‍ ഉമ്മന്‍ചാണ്ടി കാര്യമായ അവകാശവാദമുന്നയിക്കില്ലെന്ന പ്രതീക്ഷയിലാണ് ഐ വിഭാഗം. എന്നാല്‍ പ്രതാപന്റെ പിന്തുണ ടാജറ്റിനുണ്ട്.

ലീഡറുടെ അനുസ്മരണച്ചടങ്ങിലും കോണ്‍ഗ്രസ് കലക്ടറേറ്റ് ധര്‍ണയിലും ടാജറ്റായിരുന്നു അധ്യക്ഷന്‍. ഇതു പ്രതാപന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് സൂചന. സീനിയര്‍ നേതാക്കളെയാണ് പരിഗണിക്കുന്നതെങ്കില്‍ ടി.വി.ചന്ദ്രമോഹനാണ് മുന്‍തൂക്കം. ഗ്രൂപ്പുകള്‍ക്ക് അതീതമായാണ് പ്രസിഡന്റിനെ കണ്ടെത്തുകയെന്ന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനമൊഴിഞ്ഞ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചിരുന്നു.

അതേസമയം യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ ആദ്യ കുര്‍ബാനസ്വീകരണ ചടങ്ങിലേക്കു തൃശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന സുരേഷ്‌ഗോപിയെ കൊണ്ടുവന്നതിനെതിരേ നടപടി ആവശ്യപ്പെട്ട് പരാതി. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പായിരുന്നു സംഭവം. നടനൊപ്പം ബി.ജെ.പി. നേതാക്കളുമെത്തിയിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചതുമില്ല. ഇതിനെതിരേ ടി.എന്‍. പ്രതാപന്‍ ഉള്‍പ്പെടെയുള്ളവര്‍ രോഷാകുലരായിരുന്നു.

നടപടിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റിനു രേഖാമൂലം പരാതി നല്‍കാനാണ് നീക്കം. അതേസമയം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രവര്‍ത്തിച്ചില്ലെന്ന കാരണം പറയാന്‍ ആരും തയാറുമല്ല. ആരോപണവിധേയനായ വ്യക്തി 'ഐ' ഗ്രൂപ്പുകാരനാണ്.

Thrissur
English summary
Work for the new DCC President in Thrissur has begun
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X