തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടികയില്‍ വൈ മാള്‍ പ്രവര്‍ത്തനം തുടങ്ങി... മാളും സ്ഥലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്, നാട്ടിക പഞ്ചായത്തിന് നികുതിയിനത്തില്‍ പ്രതിവര്‍ഷം 25 ലക്ഷം, പള്ളികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എല്ലാ വര്‍ഷവും 19 ലക്ഷം!! മുഖ്യ ആകര്‍ഷണമായി ലുലു എക്‌സ്പ്രസ്!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ജന്മനാട്ടില്‍ 250 കോടി ചെലവില്‍ നിര്‍മിച്ച വൈ മാള്‍ നാടിന് സമര്‍പ്പിച്ചു. എംഎ യൂസഫലിയുടെ പേരക്കുട്ടി അയാന്‍ അലി നാടമുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. തൃപ്രയാര്‍ സെന്ററില്‍ 2.5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയോടുകൂടിയ വൈ മാളും മാള്‍ സ്ഥിതിചെയ്യുന്ന 4.5 ഏക്കര്‍ സ്ഥലവും വൈ ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറുകയാണെന്ന് ചടങ്ങില്‍ എം.എ. യൂസഫലി അറിയിച്ചു.

<strong>അന്തർ സംസ്ഥാന മോഷ്ടാവ് മാലമോഷണക്കേസിൽ പിടിയിൽ; സുനീർ ഷാഡോ പോലീസിന്റെ പിടിയിലായത് ഇങ്ങനെ...</strong>അന്തർ സംസ്ഥാന മോഷ്ടാവ് മാലമോഷണക്കേസിൽ പിടിയിൽ; സുനീർ ഷാഡോ പോലീസിന്റെ പിടിയിലായത് ഇങ്ങനെ...

വൈ മാളിന്റെ ഉടമസ്ഥത വൈ ഫൗണ്ടേഷനായിരിക്കും. വൈ മാളില്‍ നിന്നുള്ള ലാഭം വൈ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും. നാട്ടികയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന നാട്ടിക ജുമാ മസ്ജിദ്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം, തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി എന്നിവിടങ്ങളിലേക്ക് എല്ലാവര്‍ഷവും ഇതില്‍നിന്നുള്ള ലാഭം നല്‍കും. നാട്ടിക പള്ളിക്കു 10 ലക്ഷം, തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് 5 ലക്ഷം, നാട്ടിക ആരിക്കിരി ക്ഷേത്രത്തിന് 2 ലക്ഷം, തൃപ്രയാര്‍ സെന്റ്ജൂഡ് പള്ളിക്കു 2 ലക്ഷം എന്നിങ്ങനെയാണ് എല്ലാ വര്‍ഷവും സഹായം നല്‍കുന്നത്. വൈ ഫൗണ്ടേഷന്‍ നല്‍കുന്ന മറ്റുസഹായങ്ങള്‍ക്ക് പുറമെ ആണിതെന്ന് യൂസഫലി അറിയിച്ചു.

Thrissur

തൃപ്രയാറിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവര്‍ക്കും സമാനതകളില്ലാത്ത ഷോപ്പിങ്, ഡൈനിങ്, എന്റര്‍ടെയ്ന്‍മെന്റ് അനുഭവങ്ങള്‍ വൈ മാള്‍ പകര്‍ന്നുനല്‍കും. എറണാകുളം, കാലിക്കറ്റ്, തൃശൂര്‍ തുടങ്ങിയ എല്ലാ പ്രമുഖ നഗരങ്ങളില്‍നിന്നും ഏറെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ് വൈ മാള്‍ സ്ഥിതി ചെയ്യുന്നത്. വൈ മാളിന്റെ മുഖ്യ ആകര്‍ഷണമായ ലുലു എക്‌സ്പ്രസ് ഫ്രഷ് മാര്‍ക്കറ്റ് ഭക്ഷണ സാമഗ്രികള്‍, പലചരക്ക്, റെഡി ടു ഈറ്റ് ഫുഡ്, മൊബൈല്‍, ഇലക്‌ട്രോണിക്‌സ്, ഹോം ഡെക്കര്‍ തുടങ്ങി ഏതൊരാള്‍ക്കും ആവശ്യമുള്ളതെന്തും ലഭ്യമാക്കുന്നു.

വാച്ചുകള്‍, ഫുട്‌വെയര്‍, മെന്‍സ്, വിമെന്‍സ്, കിഡ്‌സ് ഫാഷന്‍, ഇന്നര്‍ വെയര്‍, ഡെനിംസ് ആന്‍ഡ് കാഷ്വല്‍സ്, ആക്‌സസറികള്‍, ഐവെയര്‍, മൊബൈല്‍, ഇലക്‌ട്രോണിക്‌സ്, ബുക്‌സ്/ ഗിഫ്റ്റ്‌സ്/ ടോയ്‌സ്, ബ്യൂട്ടി ആന്‍ഡ് വെല്‍നസ്, ബാഗുകള്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലായി 40 ലേറെ പ്രമുഖ അന്താരാഷ്ട്ര, ദേശീയ, മലയാളി ബ്രാന്‍ഡുകള്‍ വൈ മാള്‍ സന്ദര്‍ശിക്കുന്ന കസ്റ്റമറുടെ എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കും. കേരളത്തിലെ ആദ്യത്തെ ടോയ്‌സ് ആര്‍അസ് ഷോറൂമിനു പുറമെ പ്രമുഖ ബ്രാന്‍ഡുകളായ 1946, ബേബി കെയര്‍, ലേബല്‍ എം, മെ

ജി, ജോക്കി, വിസ്മയ്, റാങ്ക്‌ളര്‍, സില്‍ക്കോണ്‍, ലെന്‍സ് ആന്‍ഡ് ഫെയ്രിംസ്, അറേബ്യന്‍ സൂക്ക്, ഡബ്ല്യു.സി.ഡി.ഐ., ബ്ലാക്‌ബെറീസ് കാഷ്വല്‍, അജ്മല്‍ പെര്‍ഫ്യൂംസ്, ലാ ഫെമി, ബ്ലോസം, അമേരിക്കന്‍ ടൂറിസ്റ്റര്‍, സൂപ്പര്‍ 99, ലുലു ഫോറെക്‌സ് എന്നിവരും വൈ മാളിന്റെ ഭാഗമാണ്.

കഫേ കോഫീ ഡേ ഗ്രൗണ്ട് ഫ്‌ളോറിലും ചെന്നൈ ആനന്ദ ഭവന്‍ സെക്കന്‍ഡ് ഫ്‌ളോറിലും പ്രവര്‍ത്തിക്കുന്നു. 225 സീറ്റുകളുള്ള ഫുഡ് കോര്‍ട്ടില്‍ ബാസ്‌കിന്‍ റോബിന്‍സ്, ചിക്കിങ്, ബര്‍ഗര്‍ ഹബ്ബ്, ഫ്യൂജിയാന്‍ എക്‌സ്പ്രസ്, ദോശാ തവ, ടീ സ്‌റ്റോപ്പ്, പള്‍പ് ഫാക്ടറി, ചക് ദേ എന്നിങ്ങനെ വ്യത്യസ്തങ്ങളായ രുചികളവതരിപ്പിക്കുന്ന ഒട്ടേറെ ഔട്ട് ലെറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, ബര്‍ഗറുകള്‍, ഫ്രെകള്‍, അറബിക്, ജ്യൂസ്, ഐസ്‌ക്രീം തുടങ്ങിയ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ഇവിടെ ആസ്വദിക്കാവുന്നതാണ്.

ബാങ്ക് ഓഫ് ബറോഡയും സലൂണ്‍ സേവനങ്ങളും ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. തേര്‍ഡ് ഫ്‌ളോറിന്റെ പകുതിയോളം വരുന്ന എന്റര്‍ടെയ്ന്‍മെന്റ് സോണായ സ്പാര്‍ക്കീസാണ് മറ്റൊരു മുഖ്യ ആകര്‍ഷണം. വീഡിയോ ഗെയിംസ്, ബംപ് എ കാര്‍, കറോസല്‍ റൈഡ്, സോഫ്റ്റ് പ്ലേ ഏരിയ തുടങ്ങി കുട്ടികളെ രസിപ്പിക്കുന്ന നിരവധി റൈഡുകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബേസ്‌മെന്റിലെ പാര്‍ക്കിങ്ങിനു പുറമേ 800 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഓപ്പണ്‍ പാര്‍ക്കിങ് ഏരിയയും വൈ മാളിന്റെ ഭാഗമാണ്.

പ്രാര്‍ത്ഥനാമുറി, ഫീഡിങ് റൂം, അംഗ പരിമിതര്‍ക്കായുള്ള പ്രത്യേക പാര്‍ക്കിങ്ങും വാഷ് റൂമും, ഗര്‍ഭിണികള്‍ക്കായുള്ള പ്രത്യേക പാര്‍ക്കിങ്, ബാഗ്, കുട, ഹെല്‍മറ്റ് പാര്‍ക്ക് സൗകര്യങ്ങള്‍, ആംബുലന്‍സ്, എ ടി എം, മണി എക്‌സ്‌ചേഞ്ച് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്ന വൈ മാള്‍ തൃപ്രയാറിലെ പരിസരവാസികള്‍ക്കും തൃപ്രയാറിലൂടെ കടന്നുപോകുന്നവര്‍ക്കും ഒരുപോലെ സൗകര്യപ്രദമായ ഒരു ഡെസ്റ്റിനേഷനായി മാറും എന്നത് നിസംശയമാണ്.

Thrissur
English summary
Y Mall started in Nattika
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X