തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂര്‍ ജില്ലയില്‍ 17, 18 തിയ്യതികളില്‍ മഞ്ഞ അലേര്‍ട്ട്, മഴ ശക്തിപ്പെടും, മല്‍സ്യബന്ധനത്തിന് പോകരുത്

  • By Desk
Google Oneindia Malayalam News

തൃശൂര്‍: വേനല്‍മഴയോടനുബന്ധിച്ച് ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 17നും 18നും തൃശൂര്‍ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത് പൊതുജനങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധയോടെ സ്ഥിതിഗതികള്‍ വീക്ഷിക്കുക എന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

മെയ് 20 വരെ

മെയ് 20 വരെ

മെയ് 20 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

ഒരു കാരണവശാലും

ഒരു കാരണവശാലും

മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും മത്സ്യബന്ധനത്തിനു പോകാന്‍ പാടുള്ളതല്ല. കേരള, ലക്ഷദ്വീപ് തീരങ്ങള്‍: കന്യാകുമാരി, മാലിദ്വീപ്, ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കി മി വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറും. തെക്ക്-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ശക്തമായ ന്യൂനമര്‍ദമായി മാറി. ഒഡീഷയിലെ പാരദീപ് തീരത്ത് നിന്ന് ഏകദേശം 1060 കി.മീയും പശ്ചിമ ബംഗാളിലെ ദക്ഷിണ ദിഖയില്‍ നിന്ന് 1310 കി.മീയും ദൂരെയാണിത്.

അടുത്ത 12 മണിക്കൂറില്‍

അടുത്ത 12 മണിക്കൂറില്‍

അടുത്ത 12 മണിക്കൂറില്‍ ഇത് വളരെ വേഗത്തില്‍ ചുഴലിക്കാറ്റായും വീണ്ടും ശക്തിപ്രാപിച്ച് ശേഷമുള്ള 24 മണിക്കൂറില്‍ ശക്തമായ ചുഴലിക്കാറ്റുമായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാം

പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാം

മെയ് 17 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും ശേഷം ദിശയില്‍ വ്യതിയാനം സംഭവിച്ച് പശ്ചിമ ബംഗാള്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ആയതിനാല്‍ സമുദ്ര സ്ഥിതി പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇക്കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Thrissur
English summary
Yellow Alert declared in Thrissur District on May 17, 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X