തൃശൂരിലെ ഞെട്ടിച്ച് വീണ്ടും കൊലപാതകം, യുവാവിനെ വെട്ടിക്കൊന്നു; 3 ആഴ്ചയ്ക്കിടെ ഒന്‍പതാമത്തെ കൊലപാതകം
തൃശൂര്‍: ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. പഴയന്നൂരിലെ പട്ടിപ്പറമ്പില്‍ ഒറ്റപ്പാലം സ്വദേശി റഫീഖാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഫാസിലിനും വെട്ടേറ്റിട്ടുണ്ട്. ഫാസിലിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ രണ്ടു പേരും പഴയ്‌നൂരില്‍ വാടകയ്ക്ക് താമസി്ചുവരികയായിരുന്നു. അതേസമയമയം മൂന്നാഴ്ചയ്ക്കിടെ ജില്ലയില്‍ നടക്കുന്ന ഒന്‍പതാമത്തെ കൊലപാതകമാണിത്.

രണ്ട് ദിവസം മുമ്പാണ് തൃശൂരിലെ അന്തിക്കാട്ട് വച്ച് ഒരു കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നത്. ഈ കേസില്‍ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ മറ്റൊരു കൊലപാതകം കൂടി അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകനായ നിധിലിനെയായിരുന്നു അന്തിക്കാട്ടെ മങ്ങാട്ടുകരയില്‍ വച്ച് പട്ടാപ്പകല്‍ നടുറോഡില്‍ കൊലപ്പെടുത്തിയത്. നിധിലിന്റെ കാറില്‍ വാഹനം ഇടിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. 28കാരനായ നിധില്‍, അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതിയാണ്.
നിധിലിനെ ആക്രമിച്ച ശേഷം അക്രമികള്‍ വാഹനം സ്ഥലത്ത് ഉപേക്ഷിച്ച് കടന്ന് കളഞ്ഞു. അന്തിക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മങ്ങാട്ട്കരയില്‍ വെച്ചാണ് ആക്രമണം നടന്നത്. നിധിലെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രദേശത്ത് നേരത്തെയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരുന്നു. കൊല്ലപ്പെട്ട നിധിലിനെ കൂടാതെ ഹിരത്, നിജില്‍, ഷിബിന്‍, നിമേഷ്, ഷനില്‍, ഷിഹാബ്, വൈഷ്ണവ് എന്നിവരാണ് ആദര്‍ശ് വധക്കേസിലെ പ്രതികള്‍. കഴിഞ്ഞ ജൂലൈയിലാണ് ആദര്‍ശിനെ ചായക്കടയില്‍ നിന്നും വലിച്ചിറക്കി വെട്ടിക്കൊന്നത്.












Click it and Unblock the Notifications