തൃശൂരില്‍ ജ്യേഷ്ഠനെ അനിയന്‍ കൊലപ്പെടുത്തിയ സംഭവം; അമ്മയും അറസ്റ്റില്‍, കുഴിച്ചുമൂടാന്‍ സഹായം
തൃശൂര്‍: യുവാവിനെ ജീവനോടെ കുഴിച്ച് മൂടി കൊലപ്പെടുത്തിയ സംഭവത്തില്‍ വീണ്ടും അറസ്റ്റ്. കൊല്ലപ്പെട്ട ചേര്‍പ്പ് മുത്തള്ളിയാലില്‍ ബാബുവിന്റെ അമ്മ പത്മാവതിയാണ് അറസ്റ്റിലായത്. ചേര്‍പ്പ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി സാബു എന്ന യുവാവാണ്. ഇയാളുടെ ജ്യേഷ്ഠനാണ് ബാബു. അമ്മ പത്മാവതി യുവാവിനെ ജീവനോടെ കുഴിച്ച് മൂടാന്‍ സാബുവിനെ സഹായിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ മൂന്ന് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൊലപാതകത്തില്‍ സാബുവിന്റെ സുഹൃത്തിനെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതാണ്.

സംഭവത്തെ പോലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ മാര്‍ച്ച് 19ന് രാത്രിയോടെ ചേര്‍പ്പ് മുത്തുള്ളി സ്വദേശിയായ ബാബുവിനെ സഹോദരന്‍ സാബു കൊലപ്പെടുത്തുകയായിരുന്നു. അതിന് കാരണം സഹോദരന്റെ മദ്യപാനമാണ്. സഹോദരന്‍ സ്ഥിരമായി മദ്യപിച്ചെത്തി ബഹളമുണ്ടാക്കുമായിരുന്നു. സാബുവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു സാബു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കുഴിച്ചുമൂടിയെന്നാണ് സഹോദരനായ സാബു മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ സാബു ആ സമയം മരിച്ചിരുന്നില്ലെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
സാബു കഴുത്ത് ഞെരിച്ചപ്പോള്‍ ബാബു അബോധാവസ്ഥയിലായെന്നും, ഇതോടെ ബാബു മരിച്ചെന്ന് കരുതി സഹോദരന്‍ കുഴിച്ച് മൂടിയതാകാമെന്നാണ് പോലീസ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബാബുവിന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം ഉണ്ടെന്ന് വ്യക്തമായി. ഇതോടെ പോലീസ് സഹോദരന്‍ മരിച്ചെന്ന് കരുതി സാബു കുഴിച്ചുമൂടുകയായിരുന്നുവെന്ന സംശയത്തെ സ്ഥിരീകരിച്ചിരിക്കുകയാണ്. ബാബു മദ്യപിച്ച് ബഹളം വെച്ചിരുന്നത് ഇവര്‍ക്ക് വലിയ ശല്യമായിരുന്നു. പശുവിനെ കെട്ടാനായി സ്ഥലത്തെത്തിയ പ്രദേശവാസിയാണ് മണ്ണ് ഇളക്കി കിടക്കുന്നതായി കണ്ടത്. സംശയം തോന്നിയ പ്രദേശവാസി നാട്ടുകാരെ കൂട്ടി മണ്ണ് മാറ്റി നോക്കുകയായിരുന്നു.
മണ്ണ് മാറ്റി നോക്കിയപ്പോള്‍ അതിനടിയില്‍ ഹോളോ ബ്രിക്‌സ് കട്ടകള്‍ നിരത്തിയിരിക്കുന്നതായിട്ടാണ് കണ്ടത്. ഈ കട്ടകള്‍ മാറ്റി നോക്കിയപ്പോള്‍ മൃതദേഹത്തിന്റെ കൈ കണ്ടെത്തി. കൈയ്യില്‍ ബാബു എന്ന് പച്ചകുത്തിയിരുന്നു. തുടര്‍ന്ന് ജില്ലാ റൂറല്‍ പോലീസ് മേധാവി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തില്‍ പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് സഹോദരന്‍ സാബുവാണ് കൊല്ലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. നേരത്തെ തന്നെ ഇയാളെ ജീവനോടെ കുഴിച്ച് മൂടുകയായിരുന്നുവെന്ന് സൂചനകയുണ്ടായിരുന്നു. കൃത്യത്തില്‍ അമ്മയും സഹായിച്ചുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്.












Click it and Unblock the Notifications