പ്രണയംനടിച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി... പീഡിപ്പിച്ചു, സംഭവം തൃശൂരിൽ, പോക്സോ നിയമ പ്രകാരം കേസ്, യുവാവ് അറസ്റ്റിൽ
തൃശൂര്‍: പ്രണയംനടിച്ച് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ചാവക്കാട് മുതുവട്ടൂര്‍ കണ്ടംപുള്ളി വീട്ടില്‍ വിഷ്ണുവിനെയാണ് (24) പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയും ഇതിന്റെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്നുപറഞ്ഞ് വീണ്ടും പീഡിപ്പിക്കുകയും ചെയ്തതായി കുട്ടി പരാതിയില്‍ പറയുന്നു.
നഴ്‌സ് അന്‍സലിയുടെ മരണം ആത്മഹത്യ: ഭര്‍ത്താവിനും അമ്മായി അമ്മക്കുമെതിരേ പ്രേരണാകുറ്റം, ആന്‍ലിയയ്ക്കു മാനസിക രോഗമായിരുന്നെന്ന് ഭര്‍ത്താവ് ജസ്റ്റിന്‍
ഗുരുവായൂര്‍ സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയതായി ഇയാള്‍ക്കെതിരേ പരാതിയുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടിയുമായുള്ള ഫോട്ടോ കാണിച്ച് വീട്ടുകാര്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കയാണെന്നു പറഞ്ഞ് കുന്നംകുളം കോടതിയില്‍ വിഷ്ണു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരാതി നല്കിയിരുന്നു. പരാതി കളവാണെന്ന് കോടതി പിന്നീട് മനസിലാക്കിയിരുന്നു.

ബൈക്ക് റയ്‌സിങ്ങില്‍ വിദഗ്ധനായ ഇയാളെ 180 വിഷ്ണുവെന്നാണ് ആരാധകര്‍ വിളിക്കുക. ഈ കഴിവുള്ളതിനാല്‍ നിരവധി യുവതികളുമായി ഇയാള്‍ക്ക് സൗഹൃദമുള്ളതായി പോലീസ് പറഞ്ഞു.ഗുരുവായൂര്‍ എ.സി.പി. പി.എ. ശിവദാസന്റെ നേതൃത്വത്തിന്‍ സൈബര്‍ സെല്ലിന്റെ സഹായത്താല്‍ പാവറട്ടി എസ്.ഐ. അനില്‍ ടി. മേപ്പുള്ളി, അഡീഷണല്‍ എസ്.ഐ. ബിന്ദുലാല്‍, എ.എസ്.ഐമാരായ ഇ.എ. ജയചന്ദ്രന്‍, പി. രാജു, സീനിയര്‍ സി.പി.ഒ. ഉഷ, സി.പി.ഒമാരായ നിഷാദ്, രതീഷ്, ഷാനി, സുജയ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.












Click it and Unblock the Notifications