ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വിവാഹിതയായ യുവതിയെ പ്രേമം നടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ
തൃശ്ശൂർ; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രേമം നടിച്ച് പീഡിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ . വെള്ളാങ്ങല്ലൂർ തുമ്പൂർ സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്യാംകുമാറിനെയാണ് (30) പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്നു വിവാഹിതയായ യുവതി.
ഫേസ്ബുക്കിലൂടെ 2018 ലാണ് ശ്യാംകുമാർ യുവതിയ പരിചയപ്പെടുന്നത്. ജ്യോതിഷിയാണെന്നായിരുന്നു ഇയാൾ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. നാട്ടിലെത്തിയ യുവതിയെ നിരന്തരം ഇയാൾ വിവാഹമോചനത്തിനായി നിർബന്ധിച്ചിരുന്നതായി പോലീസ് പറയുന്നു. പലയിടത്ത് വെച്ച് പീഡിപ്പിച്ചതായും വിവിധ കാരണങ്ങൾ പറഞ്ഞ് 14 ലക്ഷം രൂപയോളം തട്ടിയെടുത്തതായും പോലീസ് പറഞ്ഞു.

ഒടുവിൽ യുവതി ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതി പോലീസിനെ സമീപിച്ചതോടെ ഇയാൾ ബെംഗളൂരുവിലേക്ക് മുങ്ങി. കഴിഞ്ഞ ദിവസം നാട്ടില് തിരിച്ചെത്തിയതോടെയാണ് പ്രതിയെ പോലീസ് വലയിലാക്കിയതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. ഡിവൈഎസ്പി ഫേയ്മസ് വർഗീസ് , ഇൻസ്പെക്ടർ എംജെ ദിജോ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.












Click it and Unblock the Notifications