Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൈക്ക് മോഷണം: കൗമാരക്കാര്‍ അറസ്റ്റില്‍

തൃശൂര്‍: മോഷ്ടിച്ച ബൈക്കുകളില്‍ ചെത്തി നടക്കുന്ന ബൈക്ക് മോഷ്ടാക്കള്‍ അറസ്റ്റില്‍. മലപ്പുറം വെളിയംകോട് സ്വദേശികളായ കൊങ്ങണംവീട്ടില്‍ ഫസലുദ്ദീന്‍ (24), പുതുവീട്ടില്‍ യാഹു (20), തവളക്കുളം തിയാരത്ത് ജാസിന്‍ (21), ചാവക്കാട് വടക്കേ പുന്നയൂര്‍ക്കുളങ്ങര വീട്ടില്‍ മുഹമ്മദ് ഷെരീഫ് (18) എന്നിവരെയാണ് സി.ഐ. കെ.ജി. സുരേഷ്, എസ്.ഐ. യു.കെ. ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം കുന്നംകുളം ചെമ്മണൂരില്‍നിന്നും ബൈക്ക് മോഷണംപോയിരുന്നു. ഈ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസ് ബൈക്ക് കുന്നംകുളം-ഗുരുവായൂര്‍ റോഡിലൂടെ പോകുന്നതായി കണ്ടെത്തി. അഡീഷണല്‍ എസ്.ഐ. രാജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ വര്‍ഗീസ്, ബാബുരാജ്, ആഷിഷ്, വൈശാഖ്, അഭിലാഷ്, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുന്നംകുളം -ഗുരുവായൂര്‍ റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ സംശയ സാഹചര്യത്തില്‍ വരുന്ന ബൈക്ക് കൈകാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിനെ വെട്ടിച്ച് ബൈക്ക് നിര്‍ത്താതെപോയി. ബൈക്കിനെ പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ചെമ്മണൂരില്‍നിന്ന് മോഷ്ടിച്ച ബൈക്കാണിതെന്ന് കണ്ടെത്തിയത്.

news

ബൈക്കിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. പിന്നീട് യുവാക്കളെ സ്‌റ്റേഷനില്‍ കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൃശൂര്‍ ജില്ലക്കകത്തും പുറത്തുമായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചത്.

കുന്നംകുളത്തിനടുത്തു ആനായ്ക്കല്‍, ചെമ്മണൂര്‍, പാലക്കാട് ജില്ലയിലെ വടക്കുഞ്ചേരി എന്നിവിടങ്ങളില്‍നിന്ന് സംഘം ബൈക്കുകള്‍ മോഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

നിര്‍ത്തിയിരിക്കുന്ന ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് സംഘം ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. ചില ബൈക്കുകളില്‍നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് മോഷ്ടിച്ച ബൈക്കുകളില്‍ നിറച്ച് നമ്പര്‍പ്ലെയ്റ്റ് മാറ്റിയാണ് സംഘം രാത്രി കറങ്ങി നടന്നിരുന്നത്. മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വിറ്റതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ബൈക്കുകള്‍ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് കറങ്ങി നടന്നിരുന്ന യുവാക്കള്‍ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടിരുന്നു. കോടതി റിമാന്‍ഡ് ചെയ്ത യുവാക്കളെ കസ്റ്റഡിയില്‍ വാങ്ങിയശേഷം ബൈക്ക് മോഷണത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+