തൃശൂരില്‍ 12കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 36കാരനെ പോലീസ് അറസ്റ്റ് ചെയ്തു!
തൃശൂര്‍: പന്ത്രണ്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. കടപ്പുറം അഞ്ചങ്ങാടി വലിയപുരക്കല്‍ ഇസ്മയിലി(36)നെയാണു എസ്.ഐ: കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. രണ്ടു മാസം മുമ്പാണു കേസിനാസ്പദമായ സംഭവം.

വിദ്യാര്‍ഥിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധിച്ച സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയനാക്കിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിച്ചു. ചൈല്‍ഡ് ലൈന്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു യുവാവിനെ അറസ്റ്റു ചെയ്തത്. എ.എസ്.ഐ: സാബുരാജ്, സി.പി.ഒമാരായ ജയകൃഷ്ണന്‍, ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications