സുധാകരനോടുള്ള കടുത്ത ആരാധന ; വീടിന് പേര് കെ.എസ് ഭവനം
തൃശൂർ : സിനിമാ താരങ്ങൾ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ആരാധനയോടെ കാണുന്നവരുണ്ട്. എന്നാൽ രാഷ്‌ട്രീയക്കാരെ ആരാധന ചെയ്യുന്ന ആളുകൾ വിരളമാണ്. എന്നാൽ ഇവിടെ ആരാധനമൂത്ത് വ്യത്യസ്‌തനാകുകയാണ് തൃശൂരിലെ യൂത്ത് കോൺഗ്രസ് നേതാവായ ഇൻഷാദ്. ഇൻഷാദ് കെ സുധാകരന്‍റെ കടുത്ത ആരാധകനാണ്. ആരാധന മൂത്ത് സ്വന്തം വീടിന് പേര് നൽകിയത് കെ.എസ് ഭവനം എന്നും. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ സെക്രട്ടറിയാണ് ഈ ഇൻഷാദ് വലിയകം.
തൃശൂര്‍ എടത്തിരിത്തി ചൂലൂരിലാണ് കെ എസ് ഭവനം. കൂടാതെ അതിഥി മുറിയിലായി കെ സുധാകരന്‍റെ വലിയൊരു ചിത്രവും തൂക്കിയിട്ടുണ്ട്. കെ സുധാകരൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴാണ് ഇൻഷാദിന്‍റെ ആരാധന എന്തുമാത്രമുണ്ടെന്ന് ജനങ്ങൾക്കും മനസിലായത്. തൃശൂരിൽ നിന്ന് കണ്ണൂരിലേക്കൊരു യാത്ര, അതും ബൈക്കിൽ, വെറും ബൈക്കല്ല സുധാകന്‍റെ മുഖചിത്രം വരച്ച ബൈക്കിൽ.

ആയിരം സ്ക്വയര്‍ ഫീറ്റിൽ അഞ്ചു സെന്റ് ഭൂമിയിലാണ് കെ എസ് ഭവനം നിർമ്മിച്ചിരിക്കുന്നത്. വീട് പണി തീർന്നതോടെ വീടിന് എന്ത് പേരിടും എന്ന കാര്യത്തിൽ ഇൻഷാദിന് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. കെ എസ് ഭവനം സന്ദർശിക്കാമെന്ന് സുധാകരൻ ഇൻഷാദിന് ഉറപ്പും നൽകിയിട്ടുമുണ്ട്.












Click it and Unblock the Notifications