ഷിബു ഇനി ഒറ്റയ്ക്കല്ല; ആ കുറിപ്പ് കണ്ടതോടെ ജീവിതത്തില്‍ തണലായി സോണിയ എത്തി
തൃശൂര്‍: ജീവിതത്തിന്റെ പാതിവഴിയില്‍ വീണുപോയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു ജോര്‍ജിന് കൂട്ടായി ആലുവ സ്വദേശിനി സോണിയ തങ്കച്ചനുണ്ടാകും. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ രജിസ്റ്റര്‍ വിവാഹം. 44കാരനായ ഷിബു ജോര്‍ജ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു വീല്‍ ചെയറില്‍ കഴിയുകയാണ്. 2009 ജനുവരി 30ന് ആയിരുന്നു ഷിബുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ആ സംഭവം നടന്നത്.

അടൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പങ്കെടുക്കവെ താമസിച്ചിരുന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. കിടപ്പിലായതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്നും ഷിബു വിട്ടുനില്‍ക്കുകയായിരുന്നു. കെഎസ്യുവിന്റെ സജീവ പ്രവര്‍ത്തകനായിരിക്കെ ക്രൈസ്റ്റ് കോളേജ് യൂണിയനില്‍ ജനറല്‍ സെക്രട്ടറിയും സെന്റ് തോമസ് കോളേജില്‍ ചെയര്‍മാനുമായിരുന്നു. അടുത്തിടെയാണ് ഷിബുവിന്റെ ഏകാന്ത ജീവിതത്തെ പറ്റി സഹപാഠിയായിരുന്ന അഭിഭാഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചത്.
ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന സോണിയ ഇത് കണ്ടതോട് ഷിബുവിനെ വിളിച്ച് വിവാഹ സമ്മതം അറിയിക്കുകയായിരുന്നു. തന്റെ അവസ്ഥ കണ്ടതിന് ശേഷം മാത്രം മതി തീരുമാനം എന്ന് ഷിബു പറഞ്ഞതോടെ സോണിയ വീട്ടിലെത്തി ഷിബുവിനെ കണ്ട് തീരുമാനം ഉറപ്പിക്കുകയായിരുന്നു. ഏകാന്ത ജീവിതത്തില്‍ തനിക്ക് തുണയായി സോണിയ എത്തിയതോടെ ഷിബുവിന്റെ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുമുളച്ചു. രാഷ്ട്രീയത്തില്‍ വീണ്ടും സജീവമാകണമെന്നാണ് ഷിബുവിന്റെ ആഗ്രഹം.












Click it and Unblock the Notifications