തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് നല്‍കരുത്, സീറ്റ് വിഭജനത്തിൽ കലാപമുയർത്തി യൂത്ത് കോൺഗ്രസ്

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തെ ചൊല്ലി കലാപമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ്. കയ്പ്പമംഗലം സീറ്റ് ആര്‍സ്പിക്ക് നല്‍കുന്നതിന് എതിരെയാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്. കയ്പമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോണ്‍ഗ്രസ് പ്രമേയവും പാസ്സാക്കിയതോടെ കോണ്‍ഗ്രസിന് തലവേദനയായിരിക്കുകയാണ്.

കയ്പമംഗലം സീറ്റ് ആര്‍എസ്പിക്ക് നല്‍കുന്നത് യുഡിഎഫിന് വിജയസാധ്യത ഉളള സീറ്റ് നഷ്ടപ്പെടുത്തുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഘടകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കയ്പമംഗലം വിട്ട് നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആര്‍എസ്പിക്ക് മണ്ഡലത്തില്‍ സ്വാധീനം ഇല്ല. ശക്തമായ സംഘടനാ സംവിധാനവും ആര്‍എസ്പിക്ക് കയ്പമംഗലത്ത് ഇല്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

yc

കയ്പമംഗലം സീറ്റ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മത്സരിക്കാന്‍ നല്‍കണം എന്നും സംഘടനാ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭാ സുബിന് ഇക്കുറി കയ്പമംഗലത്ത് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളുടെ അവസാനം സീറ്റ് ആര്‍എസ്പിക്ക് വിട്ട് നല്‍കുകയായിരുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കയ്പമംഗത്ത് ആര്‍എസ്പി ആയിരുന്നു മത്സരിച്ചിരുന്നത്. എന്നാല്‍ വിജയിച്ച സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചതിന്റെ പകുതി വോട്ടുകള്‍ മാത്രമാണ് ആര്‍എസ്പിക്ക് മണ്ഡലത്തില്‍ നേടാനായത്. ഇക്കാര്യവും യൂത്ത് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. വിജയസാധ്യത തീരെ ഇല്ലാത്ത പാര്‍ട്ടിക്ക് ഇക്കുറി സീറ്റ് നല്‍കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുന്നത്.

അടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകുംഅടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകും

ചേലക്കരയിലും തിരുവല്ലയിലും പാര്‍ട്ടിക്കുളളില്‍ സീറ്റ് തര്‍ക്കം ശക്തമാണ്. ചേലക്കരയില്‍ മുസ്ലീം ലീഗിന് സീറ്റ് നല്‍കുന്നതിന് എതിരെയും യൂത്ത് കോണ്‍ഗ്രസ് പ്രമേയം പാസ്സാക്കിയിട്ടുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സീറ്റ് നല്‍കണം എന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. ശിവന്‍ വീട്ടിക്കുന്നിനെ ആണ് യൂത്ത് കോണ്‍ഗ്രസ് നിര്‍ദേശിക്കുന്നത്. തിരുവല്ല സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ട് നല്‍കുന്നതിനെതിരെ പ്രാദേശിക നേതൃത്വമാണ് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം എന്നാണ് ആവശ്യം.

ജലീലിനെതിരെ റിയാസ് മുക്കോളി, ഷറഫലി ഏറനാട്ടില്‍, മലപ്പുറത്ത് ഇത്തവണ പോരാട്ടം തീപ്പാറും!!ജലീലിനെതിരെ റിയാസ് മുക്കോളി, ഷറഫലി ഏറനാട്ടില്‍, മലപ്പുറത്ത് ഇത്തവണ പോരാട്ടം തീപ്പാറും!!

Thrissur
English summary
Youth Congress opposes to giving Kaypamangalam seat to RSP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X