തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ രാജി; സ്വരാജ് റൗണ്ടില്‍ കുത്തിയിരിപ്പ് സമരവുമായി യൂത്ത് കോണ്‍ഗ്രസ്

Google Oneindia Malayalam News

തൃശൂര്‍: ബെംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടുകേസില്‍ ബിനീഷ് കോടിയേരിയെയും മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി എം ശിവശങ്കരനെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രാജിവച്ച് ഒഴിയണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജി ആവശ്യപ്പെട്ട് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ കുത്തിയിരിപ്പ് സമരവുമായാണ് യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയത്.

thrissur

തുടര്‍ച്ചയായി ആരോപണങ്ങള്‍ നേരിടുന്ന സര്‍ക്കാര്‍ ജനങ്ങളോട് വ്യക്തമായ മറുപടി പറയണമെന്ന് അല്ലാത്ത പക്ഷം രാജിവച്ച് പുറത്തുപോകണമെന്നും കോണ്‍ഗ്രസ് നേതാവ് ജോണ്‍ ഡാനിയേല്‍ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. ആരോപണം നേരിടുന്ന സര്‍ക്കാര്‍ ഉടന്‍ രാജിവച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെയും രൂക്ഷവിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിലും മുല്ലപ്പള്ളി വിമര്‍ശനം ഉന്നയിച്ചു. പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയായപ്പോള്‍ എം.ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി അവരോധിക്കപ്പെട്ടത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടന്നുള്ള രാജിക്ക് പിന്നില്‍ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.

അസാമാന്യ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്; ബിനീഷിന്റെ അറസ്റ്റിൽ മൗനം വെടിയണമെന്ന് മുല്ലപ്പള്ളിഅസാമാന്യ തൊലിക്കട്ടിയാണ് മുഖ്യമന്ത്രിക്ക്; ബിനീഷിന്റെ അറസ്റ്റിൽ മൗനം വെടിയണമെന്ന് മുല്ലപ്പള്ളി

ആലപ്പുഴയില്‍ വന്‍ മോഷണം; കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റും പണവും കവര്‍ന്നുആലപ്പുഴയില്‍ വന്‍ മോഷണം; കടയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുടെ സിഗരറ്റും പണവും കവര്‍ന്നു

ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും എത്തിയത് മോഷ്ടിക്കാന്‍; വിജയ് പി നായര്‍ ഹൈക്കോടതിയില്‍ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും എത്തിയത് മോഷ്ടിക്കാന്‍; വിജയ് പി നായര്‍ ഹൈക്കോടതിയില്‍

Thrissur
English summary
Youth Congress with sit-in agitation in Swaraj round for CM resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X