കൊവിഡ് 19 വൈറസ് ട്രാക്കര്‍, സമ്പർക്കത്തിലൂടെയുളള കൊവിഡ് വ്യാപനം തടയാൻ ആപ്പുമായി യുവാക്കൾ
തൃശൂര്‍: കേരളത്തില്‍ ഓരോ ദിവസവും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇന്ന് മാത്രം പുതിയതായി 138 കൊവിഡ് കേസുകള്‍ ആണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് സാമൂഹ്യവ്യാപനം ഇതുവരെ ഇല്ല എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. എന്നാല്‍ പല ജില്ലകളിലും സാമൂഹ്യവ്യാപന ഭീഷണി നിലനില്‍ക്കുന്നുമുണ്ട്.
Recommended Video

ഈ ഘട്ടത്തില്‍ കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിനായി പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ് തൃശൂര്‍, മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍. കൊവിഡ് 19 വൈറസ് ട്രാക്കര്‍ എന്നാണ് ഈ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. ഇത് വഴി സമ്പര്‍ക്കത്തിലൂടെയുളള കൊവിഡ് വ്യാപനം തടയാന്‍ സഹായിക്കുമെന്ന് ഈ യുവ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ പറയുന്നു.

വൈറസ് ബാധിതനായ വ്യക്തി ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ വന്നു എന്ന് കണ്ടെത്താന്‍ ഈ ആപ്ലിക്കേഷന്‍ വഴി സഹായിക്കും. സമ്പര്‍ക്കത്തില്‍ വന്ന ആളുടെ ശരീര താപനില അടക്കം കണ്ടെത്താന്‍ സാധിക്കും. ഒരു വ്യക്തിയുടെ അവസാന 14 ദിവസത്തെ സമ്പര്‍ക്കം വേഗത്തില്‍ കണ്ടെത്താം. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങളും വാര്‍ത്തകളും അടക്കം ഈ ആപ്പില്‍ നിന്നും കണ്ടെത്താം.
തങ്ങള്‍ ഈ ആപ് വികസിപ്പിച്ചിട്ട് ഒരു മാസത്തിലേറെ ആയെന്നും എന്നാല്‍ ആരും പിന്തുണയുമായി മുന്നോട്ട് വന്നില്ലെന്നും ഇവര്‍ പറയുന്നു. തങ്ങളുടെ ഈ ആപ് ഉപയോഗിച്ചിരുന്നുവെങ്കില്‍ സര്‍ക്കാരിന് കൂടുതല്‍ എളുപ്പത്തില്‍ സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. നിലമ്പൂര്‍ പടപ്പുറം സ്വദേശി എബിന്‍, തൃശൂര്‍ അയ്യന്തോള്‍ സ്വദേശി അനില്‍ കുമാര്‍ എന്നിവരാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.












Click it and Unblock the Notifications