തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹെൽമെറ്റിനുള്ളിൽ ഒന്നര ലക്ഷം രൂപ വരുന്ന രാസലഹരി കടത്താൻ ശ്രമിച്ചു;യുവാക്കൾ അറസ്റ്റിൽ

Google Oneindia Malayalam News

തൃശ്ശൂർ; ഹെൽമറ്റിൽ രാസലഹരി ഒളിച്ച് കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. എറണാകുളം തമ്മനം പെരുന്നിത്തറ സൗരവ് (22), തമ്മനം തിട്ടയിൽ അലൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഒന്നരലക്ഷം രൂപയോളം വരുന്ന ലഹരിയാണ് യുവാക്കൾ കടത്താൻ ശ്രമിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു.

7 എൽഎസ്ഡി സ്റ്റാംപുകൾ, 4 എംഡിഎംഎ സ്റ്റാംപുകൾ, 5 ഗ്രാം എംഡിഎംഎ പൗഡർ എന്നിവയാണ് യുവാക്കളിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. ആവശ്യക്കാർക്ക് വേഗത്തിൽ ലഹരി എത്തിച്ച് കൊടുക്കുന്നതാണ് ഇവരുടെ രീതി. ഇവർക്ക് കൊച്ചിയിലുള്ള ലഹരി വിൽപ്പന സംഘങ്ങളുമായി ബന്ധമുണ്ടോയെന്നുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്.

arrest

ഇവരിൽ നിന്ന് ലഹരി മരുന്ന് കേന്ദ്രങ്ങളെ കുറിച്ചും ഇടനിലക്കാരെ കുറിച്ചുമെല്ലാം പോലീസിന് വിവരം ലഭിച്ചുവെന്നാണ് സൂചന. ലഹരി മരുന്ന് കേരളത്തിൽ എത്തിക്കുന്നത് സംബന്ധിച്ചും ഇവർക്ക് വിവരം ഉണ്ടെന്നാണ് പോലീസ് നിഗമനം. അന്യസംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ എത്തിക്കുന്ന ലഹരി പദാർത്ഥങ്ങൾ കൂട്ടിയോജിപ്പുക്കുന്ന സംഘങ്ങളുമായി ഇവർ ബന്ധം പുലർത്തുന്നുണ്ടെന്നും പോലസ് കണ്ടത്തി. ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനൻ, പ്രിവന്റീവ് ഓഫിസർമാരായ ശിവശങ്കരൻ, സതീഷ് കുമാർ, സജീവ്, സിവിൽ എക്സൈസ് ഓഫിസർമാരായ സുനിൽ, ഷാജു, സനീഷ്, കൃഷ്ണപ്രസാദ്, ബിസിൻ, ജെയ്സൻ, രാജു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

'നടി കങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി അബു സലീം'; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ'നടി കങ്കണയ്ക്കൊപ്പം അധോലോക കുറ്റവാളി അബു സലീം'; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ

 'ഖുർആനെ അവഹേളിക്കാനും, യുഎഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ശ്രമം നടക്കുന്നു' 'ഖുർആനെ അവഹേളിക്കാനും, യുഎഇയുമായുള്ള നല്ല ബന്ധത്തെ തെറ്റായി വ്യാഖ്യാനിക്കാനും ശ്രമം നടക്കുന്നു'

പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്പ്രിയങ്കയ്ക്കൊപ്പം സൽമാൻ ഖുർഷിദ്; യുപിയിൽ യോഗിയെ പൂട്ടാൻ വേറിട്ട തന്ത്രങ്ങളുമായി കോൺഗ്രസ്

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേയ്പബുക്ക് പോസ്റ്റ്; നഗരസഭ ജീവനക്കാരനെതിരെ കേസ്ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് ഫേയ്പബുക്ക് പോസ്റ്റ്; നഗരസഭ ജീവനക്കാരനെതിരെ കേസ്

Thrissur
English summary
Youths arrested for trying to smuggle Rs 1.5 lakh worth of chemicals inside helmets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X