കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊങ്കണ്‍ റെയില്‍വെയുടെ മണ്‍സൂണ്‍ ഷെഡ്യൂള്‍ തിങ്കളാഴ്ച മുതല്‍ കേരളത്തിലെത്തുന്ന ട്രെയിനുകള്‍ വൈകും

Google Oneindia Malayalam News

കണ്ണൂര്‍: കൊങ്കണ്‍ പാത വഴി സര്‍വിസ് നടത്തുന്ന ട്രെയിനുകളുടെ വര്‍ഷകാല (മണ്‍സൂണ്‍) സമയക്രമം തിങ്കളാഴ്ച്ച മുതല്‍ നിലവില്‍ വരും. തിങ്കളാഴ്ച്ച മുതല്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം ബാധകമാവുക. ഒക്ടോബര്‍ 31 വരെയാണ് മണ്‍സൂണ്‍ സമയക്രമം തുടരുക.

ഡല്‍ഹി, മുംബൈ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങൡനിന്ന് കൊങ്കണ്‍ പാത വഴി കേരളത്തിലെത്തുന്ന ട്രെയിനുകള്‍ ഒന്നുമുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകിയെത്തുന്ന രീതിയിലാണ് പുതിയ സമയക്രമം. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 741 കി.മീറ്റര്‍ കൊങ്കണ്‍ പാതയില്‍ മഴക്കാലത്ത് മണ്ണിടിച്ചിലിടക്കമുള്ള അപകടങ്ങള്‍ ഉണ്ടാകുന്നതു കണക്കിലെടുത്ത് വേഗത കുറയ്ക്കാനാണ് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തുന്നത്.

<strong> ട്രോളിംഗ് നിരോധനം അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു; തീരം ഇനി വറുതിയിലേക്ക്</strong> ട്രോളിംഗ് നിരോധനം അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു; തീരം ഇനി വറുതിയിലേക്ക്

യാത്രാ ട്രെയിനുകളുടെ വേഗത 80ല്‍ നിന്ന് 60 ആയി കുറയും. ഗുഡ്‌സ് ട്രെയിനുകളുടെ വേഗത 40 കി.മീറ്ററായി നിജപ്പെടുത്തും. കാലാവസ്ഥ അനുസരിച്ച് വേഗത കുറയ്ക്കാന്‍ ലോക്കോ പൈലറ്റുമാര്‍ക്ക് നിര്‍ദേശമുണ്ട്. കേരളത്തില്‍ നിന്ന് ഉത്തരേന്ത്യയിലേക്ക് സര്‍വിസ് നടത്തുന്ന 12617 എറണാകുളം- നിസുമുദ്ദീന്‍ മംഗള എക്‌സ്പ്രസ് രïര മണിക്കൂര്‍ നേരത്തെ രാവിലെ 10.50ന് പുറപ്പെടും. വേനല്‍കാല സമയങ്ങളില്‍ ഉച്ചയ്ക്ക് 1.15നാണ് ഈ ട്രെയിന്‍ പുറപ്പെടാറുള്ളത്. 12620 മംഗളൂരു-മുംബൈ മത്സ്യഗന്ധ എക്‌സ്പ്രസ് 12.50ന് പുറപ്പെടും. 70106 മംഗളൂരു സെന്‍ട്രല്‍-മഡ്ഗാവ് പാസഞ്ചര്‍ പത്തുമിനിറ്റ് നേരത്തെ ഉച്ചയ്ക്കു 2.45ന് പുറപ്പെട്ട് 15 മിനിറ്റ് വൈകി രാത്രി 10.30ന് യാത്ര അവസാനിപ്പിക്കും. 10215 മഡ്ഗാവ്-എറണാകുളം എക്‌സ്പ്രസ് അരമണിക്കുര്‍ നേരത്തെ രാത്രി ഒന്‍പതിന് പുറപ്പെടും.

train

12432 നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി, 22475 ബിക്കാനീര്‍-കോയമ്പത്തൂര്‍, 12978 അജ്മീര്‍-എറണാകുളം, 12618 നിസാമുദ്ദീന്‍-എറണാകുളം മംഗള, 12218 ഛണ്ഡീഗഡ്-കൊച്ചുവേളി, 12484 അമൃത്‌സര്‍-കൊച്ചുവേളി, 22660 ഡെറാഡൂണ്‍-കൊച്ചുവേളി, 16345 ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി, 19262 പോര്‍ബന്തര്‍-കൊച്ചുവേളി, 12619 ലോക്മാന്യതിലക്-മംഗളൂരു മത്സ്യഗന്ധ, 12201 ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ്, 16333 വെരാവല്‍-തിരുവനന്തപുരം, 16311 ബിക്കാനീര്‍-കൊച്ചുവേളി, 16335 ഗാന്ധിധാം-നാഗര്‍കോവില്‍, 16337 ഓഖ-എറണാകുളം, 11097 പൂന-എറണാകുളം, 19260 ഭാവ്‌നഗര്‍-കൊച്ചുവേളി എന്നിവയാണ് കേരളത്തില്‍ വൈകിയെത്തുന്ന ട്രെയിനുകള്‍.
English summary
trains to keral will be late after konkan railways monsonn schedule
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X