• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ട്രോളിംഗ് നിരോധനം അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു; തീരം ഇനി വറുതിയിലേക്ക്

മട്ടാഞ്ചേരി: ട്രോളിംഗ് നിരോധനം അർദ്ധരാത്രി മുതൽ നിലവിൽ വന്നു. കേരളക്കരയിലെ 4500 ഓളം വന്നതോടെ മൽസ്യബന്ധന ബോട്ടുകൾ അർദ്ധരാത്രിയോടെ കരക്ക് കയറി. തോപ്പുംപടി, മുനമ്പം ഫിഷറീസ് ഹാർബറിൽ ജോലിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ 90 ശതമാനവും നാട്ടിലേക്ക് പോയി കഴിഞ്ഞു. ഇനിയുള്ള 52 നാളുകൾ വറുതിയുടെ നാളുകളാണ്.സ്ക്കൂൾ തുറന്നതോടെ കടലിന്‍റെ മക്കൾക്ക് പഠനോപകരണങ്ങൾ പലതും കടത്തിലാണ് വാങ്ങിയിരിക്കുന്നത്.

ഒന്നര മാസം കഴിഞ്ഞ് കടലിൽ ഇറങ്ങുമ്പോൾ കടലമ്മ തരുന്ന ചാകര കോള് പ്രതീക്ഷിച്ചാണ് പല തൊഴിലാളികളും പണം പലിശക്കെടുത്ത് കുട്ടികളുടെ കാര്യങ്ങൾ കണ്ടത്.സാധാരണ 47 ദിവസമാണ് ട്രോളിംഗ് നിരോധനം സർക്കാർ നടപ്പിലാക്കുന്നത്. എന്നാൽ ഇത്തവണ അത് 5 ദിവസം കൂടി കൂട്ടി 52 ആയി ഉയർത്തിയിരിക്കുകയാണ്. കായലോരത്തെ ഡീസൽ പമ്പുകൾ എല്ലാം തന്നെ ഞായറാഴ്ച രാത്രിയോടെ അടച്ച് പൂട്ടും. ഹാർബറുമായി ബന്ധപ്പെട്ട് കഴിയുന്ന അനുബന്ധ തൊഴിലാളികളും ഇനി മുതൽ വറുതിയിലാണ്.

ഐസ് ഫാക്ടറി തൊഴിലാളികൾ, ഫാക്ടറി തൊഴിലാളികൾ, ഐസ് കമ്പനിയിലെ ജീവനക്കാർ,ഹാർബറിന് സമീപം പ്രവർത്തിക്കുന്ന കച്ചവടക്കാർ,ഹാർബറിൽ വെള്ളം കോരുന്നവർ തുടങ്ങി നൂറ് കണക്കിന് ജീവനക്കാർ ഇനി മുതൽ മറ്റു മേഖലയിൽ ജോലിക്ക് പോകേണ്ട അവസ്ഥയാണ്. എന്നാൽ പരമ്പരാഗത തൊഴിലാളികൾക്ക് വളളത്തിൽ മൽസ്യ ബന്ധനം നടത്താൻ കഴിയും.സർക്കാർ നിശ്ചയിക്കുന്ന ചുറ്റളവിൽ മാത്രമേ മൽസ്യ ബന്ധനം നടത്താൻ പാടുള്ളൂ.

എന്നാൽ ചെറുവള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും കടലിൽ നിയന്ത്രണമില്ല.എന്നാൽ അതിർത്തി ലംഘനം നടത്തി കടലിൽ മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടാൻ കടലിൽ 24 മണിക്കൂറും കോസ്റ്റൽ പൊലീസ്, നേവി എന്നിവർ സജ്ജമായി കഴിഞ്ഞു. പിടികൂടുന്ന ബോട്ടുകളെ ഇവർ പിടിച്ച് കെട്ടി വൻ തുക പിഴയായി ഈടാക്കുമെന്ന് അധികാരികൾ അറിയിച്ചു. നിരോധനം മുൻനിർത്തി കേരളത്തിലെ മൽസ്യതൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്.

കൂടാതെ സൗജന്യ റേഷനും.റിലയൻസ് ഫൗണ്ടേഷൻ നോളജ് ഓൺ വീൽസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികളുടെ മക്കൾക്ക് ബാങ്ക് പരിശീലനം, സിവിൽ സർവീസ്, പി.എസ്.സി, മെഡിക്കൽ എൻട്രൻസ് എന്നിവ സൗജന്യമായി നൽകും. മൽസ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്ട്രർ ചെയ്തിട്ടുള്ള മൽസ്യതൊഴിലാളികളുടെ മക്കൾക്ക് അപേക്ഷ നൽകാം. സംസ്ഥാനത്ത് നിരോധനത്തിന്‍റെ കാലയളവ് കൂട്ടണമെന്നാണ് സംസ്ഥാന ബോട്ടുടമ അസോസിം യഷൻ ഭാരവാഹികൾ പറയുന്നത്.

കടലിൽ ചാള, അയല എന്നീ മൽസ്യം ഇല്ലാതായി. നിരോധന കാലത്ത് വിദേശ ട്രോളറുകൾ എത്തി മീൻ കുഞ്ഞുങ്ങളെ മൊത്തമായി കൊണ്ടു പോകുന്ന സമ്പ്രദായം നിർത്തണമെന്നാണ് ഇവർ പറയുന്നത്. ഇത് പിന്നീട് വളമാക്കി വിപണിയിൽ ഇറക്കുകയാണ് പതിവ്. ഇതിനാൽ കടലിൽ മത്സ്യസമ്പത്ത് തീർത്തും ഇല്ലാതാകുന്ന സ്ഥിതിയാണ്. തോപ്പുംപടി, മുനമ്പം ഹാർബറിൽ നിന്നും 1500 ഓളം തൊഴിലാളികളാണ് മത്സ്യ ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

English summary
Trolling ban in Kerala from June 10th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more