വാഹനാപകടം: മാഹിയില്‍ രണ്ട് യുവാക്കള്‍ മരിച്ചു, മരിച്ചത് ബൈക്ക് യാത്രികര്‍!!
മാഹി -കെ.ടി.സി. പെട്രോൾ പമ്പിനടുത്ത് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾ അതിദാരുണമായി മരണപ്പെട്ടു. ബൈക്ക് ഓടിച്ചിരുന്ന കുഞ്ഞിപ്പള്ളിക്കടുത്ത എരിക്കൽ ചാലിൽ ഉമ്മർ -ഉമ്മു എന്നിവരുടെ മകൻ ഉംനാസ്(28), സഹയാത്രികൻ കുഞ്ഞിപ്പള്ളി മൈതാനത്തിന്നടുത്ത പള്ളി വളപ്പിൽ താഴനിരത്തരികത്ത് രാജൻ, സരോജിനിയുടെ മകൻ അമൽ എന്ന കണ്ണൻ (24) എന്നിവരാണ് തൽക്ഷണം മരണപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞി പള്ളിയിലെ കുനിയിൽ അശോകന്റെ മകൻ അബിജിത്ത് (24) തെറിച്ച് വീണതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ഇന്നലെ രാത്രി 8 - 15 മണിയോടെയാണ് അപകടം.മുണ്ടോക്ക് വളവിൽ വെച്ച് കെ.എൽ.40- പി. 5700 ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ കെ.എൽ.18 എൻ.8912 ബൈക്ക് ലോറിക്കടിയിൽ അകപ്പെടുകയായിരുന്നു. ഇവരുടെ ശരീരത്തിൽ ലോറി കയറിയിറങ്ങുകയായിരുന്നു.

സുഹൃത്തുക്കളായ ഇലക്ട്രിഷ്യൻ ഉംനാസ് ഉമ്മറും, കെട്ടിട നിർമ്മാണത്തൊഴിലാളികളായ അമലും, അബിജിത്തും കോഴിക്കോട് നിന്നും ഉള്ളിയും കയറ്റി ആലുവയിലേക്ക് പോവുകയായിരുന്നു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications