കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ സൈന്യം ഇപ്പോഴും ഉപയോഗിക്കുന്നത് ഫ് ളോപ്പി ഡിസ്‌ക്

  • By Super
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും അത്യാധുനിക സംവിധാനം ഉപയോഗിക്കുന്നവരാണ് അമേരിക്കന്‍ സൈന്യം എന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഏറ്റവും പഴക്കമേറിയ സംവിധാനം ഉപയോഗിക്കുന്നതും ഇതേ സൈന്യം തന്നെയാണെന്ന് പുറത്തുവരുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. 90കളില്‍ ലോകം ഉപേക്ഷിച്ച ഫ് ളോപ്പി ഡിസ്‌കുകളാണത്രെ അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത്.

അമേരിക്കയുടെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക വിഭാഗമായ ന്യൂക്ലിയര്‍ ഫോഴ്‌സ് ആണ് ഇപ്പോഴും ഫ് ളോപ്പി ഡിസ്‌കുകള്‍ ഉപയോഗിക്കുന്നത്. ഐബിഎം സീരീസ് 1 കമ്പ്യൂട്ടറുകളിലാണ് എട്ടിഞ്ച് ഫ് ളോപ്പി ഡിസ്‌കുകളുടെ ഉപയോഗം. ഇത്രയും പഴഞ്ചന്മാരാണോ അമേരിക്കക്കാര്‍ എന്നുപറയാന്‍ വരട്ടെ. ഇന്നത്തെ കാലത്ത് ഏറ്റവും സുരക്ഷിതമാണ് ഫ് ളോപ്പി ഡിസ്‌ക് എന്നാണ് സൈനിക മേധാവികള്‍ പറയുന്നത്.

usarmy-

കമ്പ്യൂട്ടറുകളില്‍ നിന്നും വിവരങ്ങള്‍ ചോരാനും ഹാക്ക് ചെയ്യപ്പെടാനും ഇപ്പോള്‍ സാധ്യതകളേറെയാണ്. എന്നാല്‍ പഴയരീതിയിലുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുക എളുപ്പമല്ല. മാത്രമല്ല, ഇവയില്‍ മിക്കതും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയാത്തതുമാണ്. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പഴയമട്ടിലുള്ള കമ്പ്യൂട്ടറുകളും, മറ്റുള്ള ആവശ്യങ്ങള്‍ക്ക് പുതിയ സംവിധാനവുമാണ് സൈന്യം ഉപയോഗിക്കുന്നത്.

അതേസമയം, എല്ലാ കാലവും ഫ് ളോപ്പി ഡിസ്‌കുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. ഇപ്പോഴുള്ള പുതിയ മാര്‍ഗങ്ങള്‍ സുരക്ഷിതമല്ല. എന്നാല്‍ 2017ഓടെ സുരക്ഷിതമായ ഡിജിറ്റില്‍ സംവിധാനത്തേക്ക് മാറ്റാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

English summary
US nuclear force 'still uses outdated floppy disks' but insists they're safe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X