'വഴി മുട്ടിയ ബിജെപി, വഴി കാട്ടാന്‍ ഉമ്മന്‍ ചാണ്ടി'; വിഎസ്സിന്റെ ട്വീറ്റ് വൈറലായി
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിവാദ പ്രസ്താവനയ്ക്ക് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ട്വിറ്ററിലൂടെ നല്‍കിയ ട്രോള്‍ വൈറലായി. വഴി മുട്ടി ബിജെപി, വഴികാട്ടാന്‍ ഉമ്മന്‍ ചാണ്ടി' എന്നാണ് വിഎസിന്റെ ട്വീറ്റ്.
'വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ ബിജെപി' എന്ന ബിജെപിയുടെ മുദ്രാവാക്യത്തിന് മറുഭാഷ്യം ചമച്ചായിരുന്നു വിഎസ്സിന്റെ ട്വീറ്റ് എന്നത് ശ്രദ്ധേയമായി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ പാര്‍ട്ടിക്കകത്തും പുറത്തും പ്രതിഷേധം ഉയരവെ വിഎസ്സിന്റെ പരിഹാസ് ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാന്‍ ഏറെ സമയമെടുത്തില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പിനിടെയും മുഖ്യമന്ത്രി സമാനമായ പരാമര്‍ശം നടത്തിയിരുന്നു. ഇത് ബിജെപിക്ക് വോട്ടുകള്‍ വര്‍ദ്ധിക്കാന്‍ കാരണമായെന്നും അതുവഴി യുഡിഎഫിന്റെ വിജയം എളുപ്പമായെന്നും വിലയിരുത്തിലുണ്ടായി. സമാന രീതിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടു നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് വ്യക്തമാണ്.
പലഭാഗത്തുനിന്നും പ്രതിഷേധം ശക്തമായതോടെ ഉമ്മന്‍ ചാണ്ടി വിശദീകരണവുമായി രംഗത്തെത്തി. മഞ്ചേശ്വരത്തും കാസര്‍ഗോടും യു.ഡി.എഫ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ് എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശം ബിജെപിയെ സഹായിക്കാനാണെന്ന് കാട്ടി ഇടതുപക്ഷം പ്രചരണം ആരംഭിച്ചുകഴിഞ്ഞു.












Click it and Unblock the Notifications