ലിജീഷിന്റെ രണ്ടാം മോഷണം: കുറ്റവാളി എത്ര സമര്‍ത്ഥനായാലും ഒരു തെളിവെങ്കിലും അവശേഷിപ്പിച്ചിരിക്കും!
കണ്ണൂര്‍: വളപട്ടണത്ത് 1.21 കോടി രൂപയും 267 പവനും കവര്‍ന്ന കേസില്‍ അയല്‍വാസി പൊലീസ് പിടിയിലായത് തെളിവുകളുടെ തുമ്പ് അവശേഷിപ്പിച്ചതിനാല്‍. ഒരു പ്രൊഫഷനല്‍ മോഷ്ടാവിന്റെ മിടുക്കോടെ വന്‍മോഷണം നടത്തിയെങ്കിലും ചില തെളിവുകള്‍ ബാക്കി വെച്ചത് വിനയായി. മോഷണത്തിനായി തക്കം പാര്‍ത്തു നില്‍ക്കുകയായിരുന്നു അഷ്റഫിന്റെ അയല്‍വാസി കൂടിയായ ലിജീഷ്.
കവര്‍ച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്. അതുകൊണ്ടുതന്നെ വീട്ടില്‍ സ്വര്‍ണവും പണവും ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ഇയാള്‍ക്ക് നേരത്തെ തന്നെ അറിയാമായിരുന്നു. അഷ്റഫ് ട്രേഡേഴ്സെന്ന പേരില്‍ അരിക്കച്ചവടം നടത്തുന്ന വ്യവസായിയായ അഷ്റഫ് വീട്ടില്‍ കളക്ഷന്‍ സൂക്ഷിക്കാറുണ്ടെന്ന് ഇയാള്‍ക്ക് അറിയാമായിരുന്നു. 2023 ല്‍ കീച്ചേരിയില്‍ അതിവിദഗ്ദ്ധമായ മോഷണം നടത്തി പൊലിസിനെ കബളിപ്പിച്ച ലിജേഷിന് ഈ ആത്മവിശ്വാസവും രണ്ടാമത്തെ കവര്‍ച്ചയ്ക്ക് തുണയായിട്ടുണ്ടായിരുന്നു.

കീച്ചേരിയില്‍ നിന്നും പതിനൊന്ന് പവനാണ് ഇയാള്‍ സമാനമായ രീതിയില്‍ കവര്‍ന്നത്. വെല്‍ഡിങ് വിദഗ്ദ്ധനായതിനാല്‍ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു കവര്‍ച്ച. മുന്‍വശത്തെ ജനല്‍ കമ്പികള്‍ അനായസം ഇളക്കി മാറ്റിയാണ് അകത്തേക്ക് കടന്നത്. 1.21 കോടി രൂപയും 267 പവനുമാണ് കെ പി അഷറഫിന്റെ വീട്ടില്‍നിന്ന് കവര്‍ന്നത്. സ്വര്‍ണവും പണവും പൊലീസ് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങളും വിരലടയാളങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വീടുമായി നല്ല പരിചയമുള്ളയാളാണ് കവര്‍ച്ച നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് നേരത്തെ തന്നെ എത്തിയിരുന്നു. നവംബര്‍ 19 ന് വീടു പൂട്ടി മധുരയില്‍ വിവാഹത്തിന് പോയ വളപട്ടണം മന്നയിലെ അഷ്റഫും കുടുംബവും 24 ന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ചാവിവരം അറിയുന്നത്.
ലോക്കറില്‍ സൂക്ഷിച്ച ഒരുകോടി രൂപയും 300 പവന് സ്വര്‍ണവും മോഷണം പോയെന്നാണ് പരാതി നല്‍കിയത്. വീടിന്റെ താഴത്തെ നിലയിലെ ജനല്‍ ഗ്രില്‍സ് തകര്‍ത്ത് അകത്തുകയറിയ ലിജീഷ് ലോക്കര്‍ തുറന്നാണ് പണവും സ്വര്‍ണാഭരണങ്ങളും എടുത്തത്. പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോല്‍ മറ്റൊരും ഷെല്‍ഫില്‍വെച്ചശേഷം ഇതിന്റെ താക്കോല്‍ മറ്റൊരിടത്ത് വെച്ചാണ് അഷ്റഫും കുടുംബവും വീടുപൂട്ടിപ്പോയത്.
ഈ താക്കോല്‍ എടുത്താണ് മോഷ്ടാവ് ലോക്കര്‍ തുറന്നത്. 20നാണ് മോഷണം നടത്തിയത്. ഒരാള്‍ മാത്രമാണ് അകത്തു കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. അഷ്റഫിന്റെ നീക്കങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ച നടത്തിയതെന്ന് അന്വേഷണ സംഘം ആദ്യ ദിവസം തന്നെ സംശയിച്ചിരുന്നു. വിരലടയാള പരിശോധനയിലാണ് അന്വേഷണസംഘത്തിന് നിര്‍ണായകമായ തെളിവു ലഭിച്ചത്.
76 വിരലടയാളങ്ങളാണ് പരിശോധിച്ചത്. കീച്ചേരിയില്‍നിന്ന് പൊലീസ് ശേഖരിച്ച വിരലടയാളവും അഷ്റഫിന്റെ വീട്ടില്‍നിന്ന് ലഭിച്ച വിരലടയാളവും ഒന്നാണെന്ന് വ്യക്തമായതോടെ പൊലീസ് സംശയിച്ചിരുന്ന ലീജീഷിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി ലീജീഷിനെ വിളിച്ചുവരുത്തിയ സംഘം വിരലടയാളം ഒന്നാണെന്ന് ഉറപ്പുവരുത്തി.
വിശദമായ ചോദ്യം ചെയ്യലില്‍ ലിജീഷ് കുറ്റം സമ്മതിക്കുകയായിരുന്നു. വെല്‍ഡിങ്ങ് തൊഴിലാളിയായ ഇയാള്‍ വീട്ടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയിരുന്നു. ഇതിനു പുറമേ യൂറോപ്യന്‍ ക്ളോസറ്റുമുണ്ടാക്കി.ഇതിലാണ് മോഷ്ടിച്ച പണവും സ്വര്‍ണവും സൂക്ഷിച്ചത്. 1, 21,42,000 രൂപയും 267 പവന് സ്വര്‍ണവുമാണ് ഇവിടെ നിന്ന് പൊലീസ് കണ്ടെടുത്തത്.
കണ്ണൂര്‍സിറ്റി എസിപി ടികെ രത്നകുമാറിന്റെ നേതൃത്വത്തില്‍ നാല് ഇന്‍സ്പെക്ടര്‍മാരടങ്ങുന്ന ഇരുപതംഗ സംഘമാണ് കേസന്വേഷിച്ചത്. നാടിനെ നടുക്കിയ കവര്‍ച്ചാ കേസിലെ പ്രതിയെ പിടികൂടിയതിന്റെ ആഹ്ളാദം ലഡു വിതരണം നടത്തിയാണ് വളപട്ടണം പൊലിസ് സ്റ്റേഷനില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പങ്കിട്ടത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മീഷണര്‍ ആര്. അജിത്ത്കുമാറാണ് കേസിന് മേല്‍നോട്ടം വഹിച്ചതും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും.
മോഷണ കേസില്‍ ലിജീഷ് അറസ്റ്റിലായ വിവരമറിഞ്ഞ് നാട്ടുകാര്‍ പോലിസ് സ്റ്റേഷനില്‍ തടിച്ചു കൂടി. എല്ലാവരോടും സൗമ്യ സ്വഭാവത്തോടെ പെരുമാറിയിരുന്ന ലിജിഷ് മോഷ്ടാവാണെ സത്യം പരിചയക്കാരില്‍ ഞെട്ടലുണ്ടാക്കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications