Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജേഷ് ഖന്നയുടെ 'പ്രേതഭവനം' 95 കോടിക്ക് വിറ്റു

മുംബൈ: ബോളിവുഡ് സിനിമയിലെ ആദ്യ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന രാജേഷ് ഖന്നയുടെ പ്രേത ബംഗ്ലാവ് ഏകദേശം 95 കോടി രൂപയ്ക്ക് വില്‍പ്പന നടത്തിയതായി റിപ്പോര്‍ട്ട്. രാജേഷ് ഖന്ന തന്റെ അവസാന നാളുകളില്‍ താമസിച്ചു വന്നിരുന്ന കാര്‍ട്ടര്‍ റോഡിലെ വര്‍ദന്‍ ആശിര്‍വാദ് എന്ന ബംഗ്ലാവാണ് ഇത്രയും തുകയ്ക്ക് വില്‍പ്പന നടത്തിയത്.

നഗരത്തിലെ പ്രധാന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കെട്ടിടം പ്രതീക്ഷിച്ചതിലും കുറഞ്ഞ വിലയ്ക്കാണ് വിറ്റുപോയതെന്ന് ഒരു റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് പറയുന്നു. തുകയുടെ കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും 90-95 കോടിക്കാണ് വില്‍പന നടന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശശി ഷെട്ടിയെന്ന ബിസിനസുകാരനാണ് കെട്ടിടം സ്വന്തമാക്കിയിരിക്കുന്നത്.

rajesh-khanna

കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പരിമിതിയും, പ്രേത ബംഗ്ലാവെന്ന പേരുവീണതിനാലുമാണ് വില കുറഞ്ഞതെന്ന് ഏജന്റ് വ്യക്തമാക്കി. ജൂലൈ 18നായിരുന്നു രാജേഷ് ഖന്നയുടെ രണ്ടാം ചരമ വാര്‍ഷികം. ഇതിനു മുന്‍പുതന്നെ ബംഗ്ലാവ് വില്‍പന നടത്തിയിരുന്നു. 2012 ജൂലൈ 18നാണ് ബോളിവുഡിലെ നിത്യഹരിത നായകന്‍ അന്തരിച്ചത്

രാജേഷ് ഖന്നയുടെ മരണശേഷം സ്വത്തുക്കള്‍ മക്കളായ ട്വിങ്കിള്‍ ഖന്നയുടെയും റിങ്കി ഖന്നയുടെയും പേരിലേക്ക് മാറി. ഇവരായിരുന്നു വില്‍പ്പനയ്ക്കു മുന്‍പുവരെ കെട്ടിടത്തിന്റെ അവകാശികള്‍. രാജേഷ് ഖന്നയുടെ ഒരുമിച്ചു താമസിച്ചിരുന്ന അനിതാ അദ്വാനി ബംഗ്ലാവില്‍ തനിക്കും അവകാശമുണ്ടെന്ന വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. മക്കള്‍ക്കു ലഭിച്ചതുപോലെ തുല്യമായ അവകാശം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് നിയമ നടപടികളുമായി മുന്നോട്ടുപോകാനാണ് അനിതയുടെ തീരുമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+