ഇളയദളപതി നിലത്ത് തുണിവിരിച്ചും കിടക്കും !
സിനിമാ ലോകത്ത്, അത് ഏത് ഭാഷയിലായാലും സൂപ്പര്‍താരങ്ങള്‍ക്ക് വലിയ പരിഗണനയാണ് ലഭിയ്ക്കാറുള്ളത്. അവരഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റില്‍ അവര്‍ക്കായി പലപ്പോഴും രാജകീയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഇനി അണിയറക്കാര്‍ ഒന്നുംചെയ്തില്ലെങ്കില്‍ സൂപ്പറുകള്‍ അവരുടെ സൗകര്യത്തിനായി സ്വന്തം കാരവാനുമായിട്ടായിരിക്കും എത്തുന്നത്.
ചിത്രീകരണത്തിന്റെ ഇടവേളകളിലും മറ്റും സ്വന്തം കാരവാനില്‍ കയറിയിരിക്കുന്ന പല സൂപ്പര്‍താരങ്ങളെയും കുറിച്ച നമ്മള് കേടിട്ടുണ്ട്. എന്നാല്‍ തമിഴകത്തിന്റെ സൂപ്പര്‍താരം ഇളയദളപതി ഇക്കാര്യത്തില്‍ അല്പം വ്യത്യസ്തനാണ്. പുതിയതായി പുറത്തെത്തിയിരിക്കുന്ന ഒരു ചിത്രം വിജയിയുടെ ഡൗണ്‍ ടു എര്‍ത്ത് മനോഭാവത്തെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുകയാണ്.

ഷൂട്ടിങ് ഇടവേശയില് നിലത്ത് തുണി വിരിച്ച് കിടക്കുന്ന വിജയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. പുതിയ ചിത്രമായ കത്തിയുടെ ലൊക്കേഷനിലാണ് സംഭവം നടന്നത്. ആരാധകരിലാരോ ആണ് വിജയ് നിലത്ത് തുണിവിരിച്ച് കിടക്കുന്ന ചിത്രം പകര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. എന്തായാലും ചിത്രം ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്.
എആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന കത്തിയില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. അരവിന്ദ്, ആന്‍ഡ്ര്യൂ എന്നിവയാണ് വിജയുടെ രണ്ട് കഥാപാത്രങ്ങള്‍. കൊല്‍ക്കത്തയിലാണ് ചിത്രത്തിന്റെ ബഹുഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് സാമന്തയാണ്.
-
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം












Click it and Unblock the Notifications