Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ടിട്ടും കണ്ടിട്ടും മതിവരാതെ സബീനയെന്ന സുന്ദരി

സബീനാ ആള്‍ട്ടിന്‍ബെക്കോവ എന്ന പേര് രണ്ടാഴ്ച മുന്‍പുവരെ എത്രപേര്‍ക്കറിമായിരുന്നു എന്നു ചോദിച്ചാല്‍ വളരെ കുറച്ചു പേര്‍ക്ക് എന്നാവും ഉത്തരം. കാരണം, കസാഖിസ്ഥാനിലെ ഒരു സാധാരണ വോളിബോള്‍ താരം അധികമാരും അറിയാന്‍ സാധ്യതയൊന്നുമില്ലായിരുന്നു. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. ഇരിട്ടി വെളുക്കുമ്പോഴേക്കും സബീന ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരാളായി മാറിക്കഴിഞ്ഞു.

കസാഖിസ്ഥാന്റെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന സബീന അറിയപ്പെടാന്‍ കാരണം കളിമികവൊന്നുമല്ല. അവളുടെ സൗന്ദര്യമാണ്. ആരും കണ്ടാല്‍ ഒന്നു നോക്കുപ്പോവുക മാത്രമല്ല, കണ്ണെടുക്കാന്‍ പോലും തോന്നാത്ത അത്രയും സൗന്ദര്യമാണ് സബീനയ്‌ക്കെന്ന് അവരെ നേരിട്ട് കണ്ടവര്‍ പറയുന്നു. സബീനയുടെ ചിത്രം കണ്ടവര്‍ക്കും മറിച്ചൊരു അഭിപ്രായമുണ്ടാവില്ലെന്നുറപ്പാണ്.

sabinaaltynbekova

തായ്‌പേയിയില്‍ കഴിഞ്ഞയാഴ്ച നടന്ന യൂത്ത് ടൂര്‍ണമെന്റിലാണ് സബീന ശ്രദ്ധിക്കപ്പെടുന്നത്. സബീന പന്തു തൊടുമ്പോഴൊക്കെ ഗ്യാലറി ആരവമുതിര്‍ത്തു. അവരുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങള്‍ തിരക്കു കൂട്ടി. ഇന്റര്‍വ്യൂവിനായി കാത്തുകിടന്നു. എല്ലാം സൗന്ദര്യം ഒപ്പിച്ച പണിതന്നെ. ഇന്‍സ്റ്റഗ്രാമില്‍ താരത്തിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ രണ്ടരലക്ഷമായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.

സബീന ഗ്യാലറിയിലിരിക്കുമ്പോള്‍ കാണികളെല്ലാം കളിമറന്ന് സബീനയെയാണ് നോക്കിക്കൊണ്ടിരുന്നതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു. ക്യാമറകളും കാഴ്ചക്കാരുമെല്ലാം തനിക്കും ചുറ്റും കണ്ണുകള്‍ പായിക്കുന്നത് പതിനേഴുകാരി സബീന ആസ്വദിക്കുന്നുണ്ട്. എന്നാല്‍ സബീനയുടെ കോച്ചിന് ഇക്കാര്യം അത്ര രസിച്ചിട്ടില്ല. മാധ്യമങ്ങള്‍ സബീനയുടെയും മറ്റു താരങ്ങളുടെയും ഏകാഗ്രത നഷ്ടപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+