കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മല്ലപ്പള്ളിയില്‍ മാലിന്യത്തിനെതിരെ പൊതുജനം സജീവം; മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പാരിതോഷികം!!

Google Oneindia Malayalam News

മല്ലപ്പള്ളി: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ പൊതുജനം സജീവം. ഇന്നലെ കോട്ടയം റോഡില്‍ വൈഎംസിഎ ജംഗ്ഷന് സമീപം ടൂറിസ്റ്റ് ബസില്‍ എത്തിയവര്‍ മാലിന്യം തള്ളുന്നത് കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ പൊതുജന സഹകരണം തേടി പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം നാലാമത്തെ സംഭവമാണ് ഇന്നലെ അരങ്ങേറിയത്.

<strong>നൈപുണ്യ വികസന പദ്ധതികളില്‍ കാലികമായ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി </strong>നൈപുണ്യ വികസന പദ്ധതികളില്‍ കാലികമായ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി

കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി പത്തനാപുരത്തേക്ക് നിറയെ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് പ്രഭാത ഭക്ഷണം കഴിക്കുവാനായി വൈ.എം.സി.എ. ജംഗ്ഷനാണ് തെരഞ്ഞെടുത്തത്. അമ്പതോളം വരുന്ന യാത്രക്കാര്‍ ആഹാരം കഴിക്കുന്നതിനായി ഉപയോഗിച്ച പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ് ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ സമീപത്തെ പുരയിടത്തിലും ഓടയിലും നിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ നാട്ടുകാരന്‍ മൊബൈല്‍ ഫോണില്‍ ചിത്രമെടുത്ത് പഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നല്‍കി.

Waste

പ്രസിഡന്റ് ഉടന്‍ വാഹന വകുപ്പ് അധികൃതര്‍ക്ക് പരാതി കൈമാറി. പിന്നീട് ഉടമസ്ഥനെ കണ്ടെത്തി ഫോണിലൂടെ സംഗതിയുടെ ഗൗരവം അറിയിച്ചു. തുടര്‍നടപടി സ്വീകരിക്കാതിരിക്കണമെണമെങ്കില്‍ മാലിന്യം സ്വന്തം നിലയില്‍ ഉടന്‍ നീക്കം ചെയ്ത് വിവരം അറിയിക്കണമെന്ന് കര്‍ശനനിര്‍ദ്ദേശം നല്‍കി. ഉടമസ്ഥന്‍ ബസ് ജീവനക്കാരെ മൊബലിലൂടെ വിവരം ധരിപ്പിക്കുകയും ബസ് തിരികെ വന്ന് യാത്രക്കാര്‍ ഉപേക്ഷിച്ച മാലിന്യം തിരിച്ചെടുക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തുന്നവര്‍ക്ക് ഗ്രാമപഞ്ചായത്ത് കമ്മിറ്റി പാരിതോഷികം പ്രഖ്യാപിച്ചതിന തുടര്‍ന്ന് നിരവധി ആളുകള്‍ ചിത്രങ്ങളും വീഡിയോകളുമായി പഞ്ചായത്തിനെ സമീപിച്ചുകൊണ്ടിരിക്കയാണ്. പരിയാരം റോഡില്‍ മാലിന്യം നിക്ഷേപിക്കുന്നത് തെളിവ് സഹിതം സമര്‍പ്പിച്ച യുവാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് കഴിഞ്ഞദിവസം പാരിതോഷികം നല്‍കിയിരുന്നു. അനധികൃത മാലിന്യ നിക്ഷേപത്തിന് പാരിതോഷികം നല്‍കുന്നത് തുടരുമെന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും ജനപ്രതിനിധികള്‍ പറഞ്ഞു.

English summary
Waste issue in Mullappally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X