കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലംഗ കുടുംബത്തെ പുഴയില്‍ കാണാതായി; ആത്മഹത്യയെന്ന് സംശയം; ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: നാടിനെ നടുക്കി ഒരു കുടുംബത്തിലെ നാല് പേരെ പുഴയില്‍ കാണാതായി. ആത്മഹത്യയെന്ന് സംശയം. തിരച്ചിലില്‍ ഗൃഹനാഥന്റെ മൃതശരീരം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കല്‍പ്പറ്റ ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ കല്ലിരുട്ടിപറമ്പില്‍ നാരായണന്‍(45), ഭാര്യ ശ്രീജ(37), മക്കളായ സൂര്യ(13), സായൂജ്(9) എന്നിവരെയാണ് കാണാതായത്. ഇതില്‍ നാരായണന്റെ മൃതദേഹം ഉച്ചയോടെ സമീപത്ത് നിന്ന് തന്നെ കണ്ടെത്തി.

ആത്മഹത്യയെന്ന് സംശയം

ആത്മഹത്യയെന്ന് സംശയം

പുഴക്കരയില്‍ നിന്ന് കണ്ടെത്തിയ ബാഗില്‍ നിന്ന് കുടുംബാംഗങ്ങളുടെ ആധാര്‍ കാര്‍ഡുകളും വാടകവീട്ടിന്റെ എഗ്രിമെന്റ് പേപ്പറും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ശ്രീജയുടേതെന്ന് കരുതുന്ന ഒരു ഡയറിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ മരണവിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ബന്ധുക്കളുടെ പേരും മൊബൈല്‍ നമ്പറും ഡയറില്‍ കുറിച്ചിട്ടതും കണ്ടെത്തിയിട്ടുണ്ട്.

ഇതാണ് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ഞായറാഴ്ച രാവിലെ പ്രദേശവാസികളിലൊരാള്‍ പുഴക്കരയില്‍ നിന്ന് നാല് ജോഡി ചെരുപ്പുകളും ഒരു ലേഡീസ് ബാഗം രണ്ട് കുടകളും കണ്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

നാലംഗ കുടുംബം

നാലംഗ കുടുംബം

സംഭവമറിഞ്ഞെത്തിയവര്‍ കമ്പളക്കാട് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെയാണ് പൊലീസും, ഫയര്‍ഫോഴ്‌സും, കല്‍പ്പറ്റ തുര്‍ക്കി ജീവന്‍രക്ഷാസമിതിയും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചത്. വെണ്ണിയോട് മദര്‍ തെരേസ ദേവാലയത്തിന് സമീപം ഗ്രാമപഞ്ചായത്തിന്റെ വൈദ്യുത ശ്മശാനത്തിന് മുന്നിലെ പുഴക്കരയിലാണ് കുടുംബത്തെ കാണാതായത്. ഞായറാഴ്ച ആനപ്പാറയിലെ വാടകവീട്ടില്‍ നിന്ന് കല്‍പ്പറ്റയിലേക്കെന്ന് പറഞ്ഞാണ് കുടും പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആനപ്പാറയില്‍ വാടകവീട്ടിലാണ് നാലംഗ കുടുംബം താമസിച്ചുവന്നിരുന്നത്. ഇവരെ ശനിയാഴ്ച രാത്രി വെണ്ണിയോട് ടൗണില്‍ കണ്ടതായും പറയുന്നു.

തിരച്ചിൽ തുടരുന്നു

തിരച്ചിൽ തുടരുന്നു

പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി നാരായണന്റെ മൃതദേഹം മാനന്തവാടി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റും തുടര്‍നടപടികളും ജില്ലാ ആസ്പത്രിയില്‍ വെച്ച് പൂര്‍ത്തിയാക്കുമെന്ന് എ.ഡി.എം ഇ.പി മേഴ്സി അറിയിച്ചു. മറ്റുള്ളവര്‍ക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം മേഴ്‌സി, ജില്ലാ പൊലീസ് ചീഫ് ആര്‍. കറുപ്പസ്വാമി, കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം സ്റ്റേഷനുകളിലെ എസ്.ഐമാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, വൈത്തിരി തഹസില്‍ദാര്‍ അബ്ദുല്‍ ഹാരിസ് ടി.പി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

English summary
Wayanad Local News: 4 members from a family missed in river
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X