വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട; 32 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ 2 യുവാക്കള്‍ പിടിയില്‍!!
മാനന്തവാടി: വയനാട്ടില്‍ സമീപകാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ട. തോല്‍പ്പെട്ടി എക്‌സൈസ് ചെക്കുപോസ്റ്റിലെ വാഹനപരിശോധനക്കിടെ പിടികൂടിയത് 32 കിലോ കഞ്ചാവ്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സ്വദേശി കൊട്ടാരക്കാവ് നാരങ്ങോളി നീരജ് (21), കണ്ണൂര്‍ കക്കാട് കുഞ്ഞിപ്പള്ളി ചെറുവത്ത് യാസില്‍ അറാഫത്ത് (23) എന്നിവര്‍ അറസ്റ്റിലായി.
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ സുനിലും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 13 എ എം 107 സ്വിഫ്റ്റ് കാറിന്റെ നാല് ഡോര്‍ പാഡുകളിലും, ബോണറ്റിനുള്ളിലും, ഡിക്കിയിലും മറ്റുമായി 62 പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചുവെച്ചിരുന്നത്. ഇന്ന് ഉച്ചയോടെ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ സംശയം തോന്നിയ എക്‌സൈസ് സംഘം വിശദമായ പരിശോധന നടത്തിയത്.

സമീപകാലത്ത് ജില്ലയിലുടനീളം കഞ്ചാവുമായി നിരവധി പേരെ പിടികൂടിയിരുന്നെങ്കിലും ഇത്രയുമധികം കഞ്ചാവ് പിടികൂടുന്നത് അടുത്തകാലത്ത് ആദ്യമായാണ്. കാറിന്റെ ഡോര്‍ ദ്വാരമാക്കി പല അറകളിലായാണ് കഞ്ചാവ് പ്ലാസ്റ്റിക്ക് ചാക്കില്‍ ഒളിപ്പിച്ചിരുന്നത്. കാറിന്റെ അടിഭാഗത്തും കഞ്ചാവ് സുക്ഷിച്ചിരുന്നു. ബാംഗളൂരില്‍ നിന്നും കൊണ്ടു വരികയായിരുന്ന കഞ്ചാവ് ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്ന സംഘമാണ് പിടിയിലായതെന്നാണ് ലഭിക്കുന്ന വിവരം.
മാനന്തവാടി എക്സൈസ് ഇന്‍സ്പെക്ടര്‍ എം കെ സുനിലൊപ്പം പ്രിവെന്റിംഗ് ഓഫീസര്‍ കെ ശശി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി കെ മനോജ്, കെ കെ അനില്‍കുമാര്‍, അഭിലാഷ്, ഗോപി, മന്‍സൂര്‍ അലി, അജേഷ്, വിജയന്‍, രമേശ്ബാബു എന്നിവരാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.












Click it and Unblock the Notifications