കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തെ ആദ്യത്തെ 'പന്നി മേള' സെപ്റ്റംബറില്‍ വയനാട്ടില്‍; ലോഗോ പ്രകാശനം ചെയ്തു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗ്രീന്‍ പിഗ്ഗ്‌സ് ആന്റ് എഗ്‌സ് എന്ന പേരില്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ മാനന്തവാടിയില്‍ മേള നടത്തും. തീര്‍ത്തും വ്യത്യസ്തമായൊരു മേളയാണ് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

മൃഗസംരക്ഷണ വകുപ്പിനെ കൂടാതെ കേരള കന്നുകാലി വികസന ബോര്‍ഡ്, മീറ്റ് ഡക്‌സസ് ഓഫ് ഇന്ത്യ. കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റി. ബ്രഹ്മഗിരി ഡവലപ്‌മെന്റ് സൊസൈറ്റി, വയനാട് പിഗ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍, വിവിധ എഗ്ഗര്‍ നേഴ്‌സറികള്‍, മറ്റ് സ്വകാര്യ സംരംഭകര്‍ എന്നിവരും മേളയുമായി സഹകരിക്കുന്നു. സെപ്റ്റംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ മാനന്തവാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആസ്ഥാനത്താണ് മേള സംഘടിപ്പിക്കുന്നത്. വയനാട്ടില്‍ നിരവധി പന്നിഫാമുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്.

mela

ഓരോ സ്ഥലം അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നമായ ജൈവമാലിന്യ സംസ്‌കരണത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് പന്നികര്‍ഷകരാണ്. ശരാശരി കണക്ക് പ്രകാരം പ്രതിദിനം 40 ടണ്‍ ജൈവമാലിന്യങ്ങള്‍ ഭക്ഷ്യവസ്തവുവാക്കി മാറ്റി, 10 ടണ്‍ ഭക്ഷ്യയോഗ്യ മാംസമാക്കി മാറ്റിയെടുക്കുന്നുവെന്നതാണ് പന്നികൃഷിയുടെ പ്രത്യേകത. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന എഗ്ഗ് ഫെസ്റ്റ് ഒരുപാട് കര്‍ഷകരെ ആകര്‍ഷിച്ചിരുന്നു.

മുട്ട ഉല്‍പ്പാദനത്തിലും കോഴി വളര്‍ത്തല്‍ മേഖലയിലും അത്യപൂര്‍വമായ ഒരു കുതിച്ചു ചാട്ടത്തിന് കളമൊരുക്കാന്‍ എഗ്ഗ് ഫെസ്റ്റിന് സാധിച്ചിരുന്നു. ഇതിന്റെ ഒരു തുടര്‍ച്ച തന്നെയാണ് ഗ്രീന്‍പിഗ്ഗ്‌സ് ആന്‍ഡ് എഗ്ഗ്‌സ് എന്ന പേരില്‍ കേരളത്തില്‍ ആദ്യമായി വയനാട്ടില്‍ മേള സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 3 ന് ഉച്ചയ്ക്ക് 2 മണിക്ക് മേള മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും.

മേളയുടെ ലോഗോ പ്രകാശനം മാനന്തവാടി ഡബ്ല്യം.എസ്.എസ്. എസ്. ഓഡിറ്റോറിയത്തില്‍ മാനന്തവാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി. ബിജു നിര്‍വ്വഹിച്ചു. ഉറവിട മാലിന്യ സംസ്‌കരണം, ശുദ്ധമായ മുട്ട, മാംസ ഉല്‍പ്പാദനം, മൃഗസംരക്ഷണ സംരംഭങ്ങളുടെ വിപുലീകരണവും നിയമങ്ങളും എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ മേളയോട് അനുബന്ധിച്ച് നടക്കും. കൂടാതെ പന്നി, കോഴി വളര്‍ത്തല്‍ മേഖലയിലെ ആധുനിക ഉപകരണങ്ങള്‍, വ്യത്യസ്ത ജനുസ്സില്‍പ്പെട്ട് പക്ഷി, പറവകള്‍, ഭക്ഷ്യ വസ്തുക്കളുടെ പ്രദര്‍ശനം, വില്‍പ്പന എന്നിവയും മേളയിലുണ്ടാവും.

English summary
Wayanad Local News: Pig and egg mela
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X