വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാടിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ആയിരം കോടി രൂപ; വീട് നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ 15നകം തുക വിതരണം ചെയ്യും; മന്ത്രി ജി.സുധാകരന്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാടിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി പൊതുമരാമത്ത് വകുപ്പ് രണ്ടരവര്‍ഷത്തിനകം ആയിരം കോടി രൂപകൂടി അനുവദിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വയനാട്ടിലെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജില്ലയില്‍ പ്രളയത്തില്‍ നശിച്ച വീടുകള്‍ പുനര്‍നിര്‍മിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിതരണം ഡിസംബര്‍ 15നകം പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.

<strong>മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്</strong>മന്ത്രിസ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം വേദനിപ്പിച്ചെന്ന് മാത്യു ടി തോമസ്

ജില്ലയില്‍ 866 വീടുകള്‍ പ്രളയത്തില്‍ പൂര്‍ണമായി നശിച്ചതായാണ് കണക്ക്. 211 പേര്‍ക്ക് ധനസഹായത്തിന്റെ ആദ്യഗഡു ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവരുടെ തുകയാണ് ഉടന്‍ വിതരണം നടത്തുക. സഹകരണവകുപ്പ് മുഖേന ജില്ലയില്‍ പ്രളയബാധിത മേഖലകളിലെ 84 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നുണ്ടെന്നും, ഇവരെ പ്രളയ പുനരധിവാസ വീട് നിര്‍മാണ പദ്ധതിയിലേക്ക് പരിഗണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാലുലക്ഷവുമാണ് ലഭിക്കുക.

G Sudhakaran

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തില്‍ ജില്ലയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് അടിസ്ഥാന സൗകര്യ വികസനത്തിനായി ആയിരം കോടി അനുവദിക്കുന്നത്. 110 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തില്‍ നീക്കിവെച്ചത്. ഇതില്‍ മാനന്തവാടി നിയോജക മണ്ഡലത്തിന് 50 കോടിയും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങള്‍ക്ക് 30 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. റോഡ് നിര്‍മ്മാണത്തിനും പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുമായി 1116.94 കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 30 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. കല്‍പ്പറ്റ വാരാമ്പറ്റ, മേപ്പാടി ചൂരല്‍മല, കണിയാമ്പറ്റ മീനങ്ങാടി റോഡുകളുടെ നിര്‍മ്മാണത്തിന് 136.61 കോടി രൂപയാണ് ചെലവിടുന്നത്. നബാര്‍ഡിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന താളിപ്പാറക്കടവ് പാലത്തിന് 17.50 കോടി രൂപയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളിച്ചിക്കടവ് പാലത്തിന് 11.64 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, തുടങ്ങിയവര്‍ സംസാരിച്ചു. കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്ക് തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Wayanad
English summary
1,000 crore to Wayanad Infrastructure Development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X