മാനന്തവാടി കാട്ടിക്കുളത്ത് വൻ കുഴൽപ്പണ വേട്ട: പിടിച്ചെടുത്തത് 1.30 കോടി... കൊടുവള്ളി സ്വദേശി അറസ്റ്റിൽ!!
മാനന്തവാടി: കേരള- കർണാടക അതിർത്തി പ്രദേശമായ കാട്ടിക്കുളത്ത് വൻ കുഴൽപണ വേട്ട. പിടിച്ചെടുത്തത്ഒരു കോടി മുപ്പതു ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് അടിവാരം കൊച്ചുമാരിയിൽ റഫീഖിനെ (30)അറസ്റ്റു ചെയ്തു.
തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിക്കുളത്ത് വെച്ച് കെ-എൽ 57 ആർ 1109 നമ്പർ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ കണ്ടെത്തിയത്. ബാഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു പണം.

എ എസ് ഐ അബ്ദുള്ള, സി പി ഒ ദിനേശ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഉരുളക്കിഴങ്ങ് ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്.












Click it and Unblock the Notifications