വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാനന്തവാടി കാട്ടിക്കുളത്ത് വൻ കുഴൽപ്പണ വേട്ട: പിടിച്ചെടുത്തത് 1.30 കോടി... കൊടുവള്ളി സ്വദേശി അറസ്റ്റിൽ!!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കേരള- കർണാടക അതിർത്തി പ്രദേശമായ കാട്ടിക്കുളത്ത് വൻ കുഴൽപണ വേട്ട. പിടിച്ചെടുത്തത്ഒരു കോടി മുപ്പതു ലക്ഷം രൂപ. സംഭവവുമായി ബന്ധപ്പെട്ട് അടിവാരം കൊച്ചുമാരിയിൽ റഫീഖിനെ (30)അറസ്റ്റു ചെയ്തു.

<strong>പബ്ജി ഗെയിമിന് അടിമകളാവരുതെന്ന് മുന്നറിയിപ്പുമായി പോലീസ്; എന്താണ് പബ്ജി മൊബൈൽ?</strong>പബ്ജി ഗെയിമിന് അടിമകളാവരുതെന്ന് മുന്നറിയിപ്പുമായി പോലീസ്; എന്താണ് പബ്ജി മൊബൈൽ?

തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് കാട്ടിക്കുളത്ത് വെച്ച് കെ-എൽ 57 ആർ 1109 നമ്പർ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ പച്ചക്കറിക്കുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിൽ ഒരു കോടി മുപ്പതു ലക്ഷം രൂപ കണ്ടെത്തിയത്. ബാഗ്ലൂരിൽ നിന്നും കൊടുവള്ളിയിലേക്ക് കൊണ്ടു പോകുകയായിരുന്നു പണം.

Black money

എ എസ് ഐ അബ്ദുള്ള, സി പി ഒ ദിനേശ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഉരുളക്കിഴങ്ങ് ചാക്കിനടിയിൽ ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്.

Wayanad
English summary
1.30 crore black money seized in Mananthawady
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X