• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ്; 55 പേര്‍ രോഗമുക്തി; ആശ്വാസം

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ ലണ്ടനില്‍ നിന്നും ഒരാള്‍ കര്‍ണാടകയില്‍ നിന്നും വന്നവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 55 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 862 ആയി. ഇതില്‍ 499 പേര്‍ രോഗ മുക്തരായി. രണ്ടു പേര്‍ മരണപ്പെട്ടു. നിലവില്‍ 361 പേരാണ് ചികിത്സയിലുള്ളത്. 342 പേര്‍ ജില്ലയിലും 19 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ലണ്ടനില്‍ നിന്നു വന്ന പൊഴുതന സ്വദേശി (38), മൈസൂരില്‍ പോയി വന്ന ലോറി ഡ്രൈവര്‍ മുള്ളന്‍കൊല്ലി സ്വദേശി (42) എന്നിവരാണ് പുറത്ത് നിന്ന് വന്ന് രോഗം സ്ഥിരീകരിച്ചത്. വാളാട് സമ്പര്‍ക്കത്തിലൂടെ 4 സ്ത്രീകള്‍, പടിഞ്ഞാറത്തറ ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കത്തിലുള്ള 3 എടവക സ്വദേശിനികള്‍ (63, 19, 48), കല്‍പ്പറ്റ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള ഒരു കല്‍പ്പറ്റ സ്വദേശി എന്നിവരാണ് സമ്പര്‍ക്കത്തില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

ചികിത്സയിലായിരുന്ന 45 വാളാട് സ്വദേശികള്‍, 4 എടവക സ്വദേശികള്‍, 3 പടിഞ്ഞാറത്തറ സ്വദേശികള്‍, മാനന്തവാടി, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് ഇന്ന് രോഗമുക്തി നേടി ഡിസ്ചാര്‍ജ് ആയത്

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.08) പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2793 പേര്‍. ഇന്ന് വന്ന 24 പേര്‍ ഉള്‍പ്പെടെ 404 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 720 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 27387 സാമ്പിളുകളില്‍ 26193 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 25331 നെഗറ്റീവും 862 പോസിറ്റീവുമാണ്.

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 20 കണ്ടെയ്ന്‍മെന്റ് സോണായും മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 ല്‍ ഉള്‍പ്പെടുന്ന പെരിക്കല്ലൂര്‍ 33 കവലയും കവലയോട് ചുറ്റുമുള്ള ഒരു കീലോമീറ്റര്‍ പ്രദേശവും മൈക്രോ കണ്ടെയ്ന്‍മെന്റായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ഒപ്പം ഡിവിഷന്‍ 21(മൈത്രിനഗര്‍) കണ്ടെയ്ന്‍മെന്റ് സോണിലാണ്.

ഒപ്പം കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് എട്ട്, ഒന്‍പത് (ശനി, ഞായര്‍) തീയതികളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204.5 മി.മീ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ആഗസ്റ്റ് 10 ന് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മി.മി വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തൃശൂരില്‍ ഇന്ന് 64 പേര്‍ക്ക് കൊവിഡ്: 54 കേസുകളും സമ്പര്‍ക്കത്തിലൂടെ, 571 പേര്‍ ചികിത്സയില്‍

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന് കൊവിഡ് നിരക്ക്; 1420 പേര്‍ക്ക് രോഗബാധ; 1715 പേര്‍ക്ക് കൊവിഡ് മുക്തി

Wayanad

English summary
10 more covid-19 cases confirmed in wayanad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X