വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികള്‍ ഫെബ്രുവരി 20 മുതല്‍: ഉദ്ഘാടനം ചെയ്യാനിരിക്കുന്നത് നിരവധി പദ്ധതികള്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടികള്‍ക്ക് വയനാടൊരുങ്ങുന്നു. നിരവധി പദ്ധതികള്‍ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാണ് ജില്ലയിലെ ആഘോഷ പരിപാടികളുടെ മേല്‍നോട്ട ചുമതല. മൂന്ന് നിയോജക മണ്ഡലങ്ങളിലും മൂന്ന് ദിവസത്തെ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

<strong>ലോക്സഭ തിരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി മോദി, 5 ദിവസം 10 സംസ്ഥാനങ്ങൾ, പര്യടനം 8 മുതൽ</strong>ലോക്സഭ തിരഞ്ഞെടുപ്പ്; പ്രചരണം ശക്തമാക്കി മോദി, 5 ദിവസം 10 സംസ്ഥാനങ്ങൾ, പര്യടനം 8 മുതൽ

വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, വികസന സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, മീഡിയ കോണ്‍ക്ലേവ് എന്നിവയും ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഇക്കാലയളവില്‍ നടക്കും. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മേല്‍നോട്ടത്തില്‍ നിര്‍മിച്ച 1000-ത്തോളം വീടുകളുടെ താക്കോല്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും.

LDF government celebration

ബത്തേരി താലൂക്ക് ആശുപത്രിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്ക്, വൈത്തിരി താലൂക്ക് ആശുപത്രിയിലെ പ്രസവവാര്‍ഡിന് അടിസ്ഥാനസൗകര്യ നിര്‍മാണം, കാട്ടിക്കുളം ഗവ. എച്ച്എസ്എസിന് പുതിയ കെട്ടിടം, എന്‍ജിനീയറിങ് കോളജ് പ്ലേസ്മെന്റ് സെന്റര്‍ കം ഗസ്റ്റ് ഹൗസ് നിര്‍മാണം, ഗവ. എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പ് കെട്ടിടത്തിന്റെ ഒന്നാംനില നിര്‍മാണം, പി കെ കാളന്‍ കോളജ് കെട്ടിടത്തിന് മുകളില്‍ ഒന്നാംനില നിര്‍മാണം എന്നിവക്ക് ആയിരംദിനാഘോഷത്തിന്റെ ഭാഗമായി തുടക്കമാവും.

എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിതി കേന്ദ്രം നിര്‍മിച്ച 10 സ്‌കൂള്‍ കെട്ടിടങ്ങളാണ് ഇക്കാലയളവില്‍ ഉദ്ഘാടനം ചെയ്യുക. വയനാട് വന്യജീവി സങ്കേതത്തില്‍ റെയില്‍ ഫെന്‍സിങിന്റെ നിര്‍മാണം ഫെബ്രുവരിയില്‍ ആരംഭിക്കും. പണി പൂര്‍ത്തീകരിച്ച 10 സ്‌കൂള്‍ കെട്ടിടങ്ങളും പൂമല ബിഎഡ് സെന്ററിന്റെ പുതിയ കെട്ടിട സമര്‍പ്പണം, കണിയാമ്പറ്റ എംആര്‍എസ് മള്‍ട്ടി പ്ലേ ഗ്രൗണ്ട്, സാമൂഹികനീതി വകുപ്പിന്റെ വണ്‍ സ്റ്റോപ്പ് സെന്റര്‍, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് കൗണ്ടര്‍, വയനാട് ഗവ. എന്‍ജിനീയറിങ് കോളജ് വനിതാ ഹോസ്റ്റല്‍, നല്ലൂര്‍നാട് അംബേദ്കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍, മാനന്തവാടി ഗവ. കോളജ് സെന്റര്‍ ഫോര്‍ എക്സലന്‍സ് കെട്ടിടം, തൃശ്ശിലേരി ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, മാനന്തവാടി ഐഎച്ച്ആര്‍ഡി കോളജ് കെട്ടിടം, നെല്ലാറച്ചാല്‍ ഗവ. യുപി സ്‌കൂള്‍ കെട്ടിടം, മാനന്തവാടി കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ യാര്‍ഡ്, സുല്‍ത്താന്‍ ബത്തേരി ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്റര്‍ ഫാര്‍മേഴ്സ് കോംപ്ലക്സ്, ചെറുപുഴ പാലം, മുട്ടില്‍-മേപ്പാടി, വടുവന്‍ചാല്‍-കൊളഗപ്പാറ, പാറക്കടവ്-മാടപ്പള്ളി-ചാമപ്പാറ, അഞ്ചാംപീടിക-പുതുശ്ശേരി റോഡുകള്‍.

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ബീനാച്ചി-പനമരം റോഡ്, ചെന്നലോട്-മുണ്ടക്കുറ്റി-ചേര്യംകൊല്ലി, പടിഞ്ഞാറത്തറ-കുപ്പാടിത്തറ റോഡുകളുടെ നവീകരണ പ്രവൃത്തികള്‍ പരിപാടിയുടെ ഭാഗമായി തുടക്കമിടും. ആരോഗ്യവകുപ്പിന് കീഴില്‍ നിര്‍മിച്ച വിവിധ ആരോഗ്യകേന്ദ്രങ്ങള്‍, എക്‌സൈസ് വകുപ്പിന്റെ ലഹരിമോചന ചികിത്സാ കേന്ദ്രം, കല്‍പ്പറ്റ അമൃത്, സുഗന്ധഗിരിയിലെ വിവിധ വികസന പദ്ധതികള്‍, വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റി നിര്‍മിച്ച മൂന്നു കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ ഉദ്ഘാടനം ചെയ്യും.

അഞ്ചു കോടി രൂപ മുതല്‍ മുടക്കുന്ന കര്‍ലാട് തടാകം പുനരുദ്ധാരണം, കല്‍പ്പറ്റ ടൗണ്‍ഹാള്‍, യുനസ്‌കോയുടെ സഹായത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് എന്നിവയുടെ നിര്‍മാണ പ്രവൃത്തിക്കും ആരംഭം കുറിക്കും. ആയിരം ദിനാഘോഷത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലെ മിനി ഹാളില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എ.ഡി.എം കെ അജീഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wayanad
English summary
100 days celebrations for LDF government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X