വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം: ജില്ലാതല മേളക്ക് ബുധനാഴ്ച തുടക്കമാകും

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികള്‍ക്ക് ഇന്ന് വയനാട്ടില്‍ തുടക്കമാവും. കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആയിരം ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് ആഘോഷപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

<br><strong>തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!</strong>
തൃശൂരിലെ ടിഎന്‍ടി ചിട്ടി തട്ടിപ്പുകേസ്; അന്വേഷണം ക്രൈംബ്രാഞ്ചിലെക്ക്... ഉത്തരവ് ഉടനിറങ്ങും!!

എല്ലാ നിയോജക മണ്ഡലങ്ങളിലും മൂന്നു ദിവസത്തെ ആഘോഷ പരിപാടികള്‍ നടത്തും. ജില്ലാതലത്തില്‍ വിവിധ വകുപ്പുകള്‍ പങ്കെടുക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം, കൃഷി, ആരോഗ്യം, ആദിവാസി വികസനം, വിദ്യാഭ്യാസം, ടൂറിസം മേഖലകളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും സംഘടിപ്പിക്കും. പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ നിര്‍മാണോദ്ഘാടനവും നടക്കും.

Wayanad pressmeet

പരിപാടിയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 21നു രാവിലെ 10ന് ആയുര്‍വേദത്തിലൂടെ അരിവാള്‍ ചികില്‍സ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ജി അഞ്ജലി അല്‍ഫോണ്‍സ വിഷയം അവതരിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് ഗോത്രവര്‍ഗ്ഗ വികസനം ഇനി എങ്ങോട്ട് എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ പട്ടികവര്‍ഗ വികസനവകുപ്പ് റിട്ട. ജോയിന്റ് ഡയറക്ടര്‍ ഇ.ജെ ജോസഫ് സംസാരിക്കും.

ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. 22നു രാവിലെ 10ന് വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തിലും, 23നു രാവിലെ 10.30 മുതല്‍ കാര്‍ഷിക വയനാട് പ്രളയത്തിന് മുമ്പും ശേഷവും എന്ന വിഷയത്തിലൂന്നിയും ചര്‍ച്ചകള്‍ നടക്കും. 24നു രാവിലെ 10ന് വ്യക്തിത്വ വികസനവും കരിയര്‍ ഗൈഡന്‍സും എന്ന വിഷയത്തില്‍ ജില്ലാ എംപ്ലോയ്മെന്റ് ഓഫിസര്‍ എം.ആര്‍ രവികുമാര്‍ സെമിനാര്‍ നയിക്കും.

26നു രാവിലെ 10.30ന് പ്രകൃതിയോട് ഇണങ്ങാം പ്രളയാനന്തരം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 27നു രാവിലെ 10.30ന് സുസ്ഥിര വയനാടും ലഘു സംരംഭങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കുടുംബശ്രീ ജില്ലാ റിസോഴ്സ് പേഴ്സണ്‍ കെ സച്ചിദാനന്ദന്‍ ക്ലാസെടുക്കും. പ്രദര്‍ശനമേളയില്‍ എല്ലാ ദിവസവും വൈകീട്ട് 6.30ന് വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം 21നു വൈകീട്ട് നാലിന് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. സി കെ ശശീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായിരിക്കും.

Wayanad
English summary
1000 days of government programmes at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X