വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആയിരാമത്തെ ജനകീയ ഹോട്ടൽ തുറന്നു, വയനാട്ടിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ

Google Oneindia Malayalam News

വയനാട്: സംസ്ഥാനത്തെ ആയിരാമത്തെ ജനകീയ ഹോട്ടലിന് വയനാട്ടിൽ തുടക്കമായി. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുളളതാണ് ജനകീയ ഹോട്ടൽ. ജനകീയ ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിപ്പിക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

'അങ്ങനെ ആയിരാമത്തെ ജനകീയ ഹോട്ടൽ ഇന്ന് യാഥാർത്ഥ്യമായി. വയനാട് ജില്ലയിലെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തിലുള്ള 1000-ാമത്തെ ജനകീയ ഹോട്ടൽ തുറന്നത്. ലോക പട്ടിണി സൂചികയിൽ താഴേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന രാജ്യത്ത് വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായിരുന്നു 2020-21 ബജറ്റിൽ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകൾ.

hotel

4381 കുടുംബങ്ങൾക്ക് നേരിട്ട് തൊഴിൽ ലഭിക്കുന്ന കേന്ദ്രം കൂടിയാണ് ഇവ. പ്രതിമാസം എല്ലാ ചെലവുകളും കഴിഞ്ഞ് പതിനായിരം മുതൽ പതിനയ്യായിരം രൂപവരെയാണ് ഒരാളുടെ വരുമാനം. 20 രൂപയ്ക്ക് ഊണ് നൽകുന്ന ഈ ഹോട്ടലുകളിലൂടെ ഇതുവരെ 2.6 കോടി ആളുകൾക്ക് ഭക്ഷണം നൽകിക്കഴിഞ്ഞു. (അതായത് ശരാശരി പ്രതിദിനം 153000 പേർക്ക്) അവയിൽ 768300 പേർക്ക് സൗജന്യമായാണ് നൽകിയിട്ടുള്ളത്. സർക്കാർ ജനകീയ ഹോട്ടലുകൾക്ക് ഒരു ഊണിന് 10 രൂപ വച്ച് സബ്സിഡി നൽകുമെന്ന് പറഞ്ഞ പ്രകാരം 24.72 കോടി രൂപ കുടുംബശ്രീയ്ക്ക് വിതരണം ചെയ്തും കഴിഞ്ഞു.

പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സിവിൽ സപ്ലൈസ് വകുപ്പും ഒത്തുചേർന്ന് പ്രവർത്തിച്ചതിന്റെ വിജയമാണ് ബജറ്റ് വർഷത്തിൽ തന്നെ 1000 ഹോട്ടലുകൾ പൂർത്തീകരിക്കാനായത്. ഇവയുടെ എണ്ണം ഇനിയും കൂടുതൽ വ്യാപിപ്പിക്കേണ്ടതുണ്ട്. ഒരാൾ പോലും പട്ടിണി കിടക്കാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള ശ്രമത്തിലാണ് സർക്കാർ. അതെ പറയുക മാത്രമല്ല, പറയുന്ന കാര്യങ്ങൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നു എന്നതാണ് ഇടതുപക്ഷ ഉറപ്പ്''.

സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Wayanad
English summary
1000th Janakeeya Hotel opened at Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X