Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ വീണ്ടും കനത്തമഴ; കാലവര്‍ഷത്തില്‍ ജില്ലയില്‍ ഇതുവരെ ലഭിച്ചത് 1005 മില്ലീമീറ്റര്‍ മഴ

കല്‍പ്പറ്റ: ആഴ്ചകള്‍ക്ക് നീണ്ടുനിന്ന കനത്തമഴക്ക് ശേഷം ജില്ലയില്‍ കാലവര്‍ഷത്തിന് ശക്തികുറഞ്ഞെങ്കിലും രണ്ട് ദിവസമായി ജില്ലയില്‍ വീണ്ടും കനത്തമഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ജില്ലയില്‍ ലഭിച്ചത് 94.5 മില്ലിമീറ്റര്‍ മഴയാണ്. വൈത്തിരി താലൂക്കിലാണ് ഏറ്റവുമധികം മഴ പെയ്തത്. 118 മില്ലീമീറ്റര്‍. സുല്‍ത്താന്‍ബത്തേരി താലൂക്കില്‍ 84.84 മില്ലീമീറ്ററും, മാനന്തവാടി താലൂക്കില്‍ 82 മില്ലീമീറ്ററും മഴ ലഭിച്ചു. ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ ലഭിച്ചത് 1105. 46 മില്ലീമീറ്റര്‍ മഴയാണ്. രണ്ട് ദിവസായി പെയ്യുന്ന മഴയില്‍ ജില്ലയിലെ ഒരു വീട് ഭാഗികമായി തകര്‍ന്നു. ഈ വര്‍ഷത്തെ കാലവര്‍ഷത്തില്‍ ഇതുവരെ തകര്‍ന്നത് 312 വീടുകളാണ്.

മഴ വീണ്ടും ശക്തമായതോടെ ജില്ലയിലെ അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. ബാണാസുര സാഗര്‍ ഡാമില്‍ 769.1 അടിയാണ് നിലവിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇത് 761.5 അടിയായിരുന്നു. കാരാപ്പുഴ ഡാമില്‍ നിലവിലെ ജനനിരപ്പ് 758.2 അടിയാണ്. ഇതും കഴിഞ്ഞ വര്‍ഷത്തേതിനേകാക്കള്‍ കൂടുതലാണ്. കാലവര്‍ഷം വീണ്ടും ശക്തമായതോടെ മുമ്പ് വെള്ളം കയറിയ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളം കയറിത്തുടങ്ങി. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുമന്ദം എച്ച് എസ് ഭാഗങ്ങളില്‍ ഏക്കറ് കണക്കിന് വാഴത്തോട്ടങ്ങളാണ് ഇപ്പോഴും വെള്ളത്തിനടിയില്‍ കിടക്കുന്നത്. വിളവെടുപ്പിന് പാകമായ വാഴത്തോട്ടങ്ങളും ഇവിടെ വെള്ളത്തിനടിയില്‍ തന്നെയാണ്. കാലവര്‍ഷക്കെടുതിയില്‍ ഔദ്യോഗിത കണക്കനുസരിച്ച് ഇതുവരെ 276.86 ഹെക്ടര്‍ സ്ഥലത്തെ കൃഷികള്‍ നശിച്ചിട്ടുണ്ട്.

news

11.73 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് ജില്ലയില്‍ ആകെയുണ്ടായത്. ജില്ലയിലെ പ്രധാനകൃഷിയായ വാഴകൃഷി തന്നെയാണ് കൂടുതലും നശിച്ചത്. 11.1725200 കോടി രൂപയുടെ വാഴകൃഷി മാത്രം നശിച്ചു. 11.1725200 കോടി രൂപയുടെ വാഴകൃഷി മാത്രം നശിച്ചു. 179.46 ഹെക്ടറിലെ കുലച്ച നേന്ത്രവാഴ മാത്രം നശിച്ചു. 4,48650 കുലച്ച നേന്ത്രവാഴകളാണ് നശിച്ചത്. ഇത് മാത്രമായി 10.4637500 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കുലക്കാത്ത വാഴകള്‍ 25.96 ഹെക്ടറിലുള്ള കൃഷിയാണ് നശിച്ചത്. 64900 കുലക്കാത്ത വാഴകളാണ് നിലംപൊത്തിയത്. 70,87700 രൂപയുടെ നഷ്ടമാണുണ്ടായത്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ മുതലായവര്‍ ജില്ലാകലക്ടറുടെ അനുമതിയില്ലാതെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകരുതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+