Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകനും കൊറോണ; ഇന്ന് 11 പേര്‍ക്ക് രോഗം

വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 11 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ വിദേശത്ത് നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. കൊവിഡ് സ്ഥിരീകരിച്ചതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.

ജൂണ്‍ 21 ന് ഷാര്‍ജയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (27 വയസ്സ്), ജൂണ്‍ 25 ന് ഖത്തറില്‍ നിന്നെത്തിയ തലപ്പുഴ സ്വദേശി (33), ജൂലൈ എട്ടിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ വരദൂര്‍ കണിയാമ്പറ്റ സ്വദേശി (23), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്ന് മുത്തങ്ങ വഴിയെത്തിയ അമ്പലവയല്‍ സ്വദേശി (24), ജൂണ്‍ 26ന് ദുബായില്‍ നിന്നെത്തിയ കുറുക്കന്‍മൂല സ്വദേശി (30), ജൂലൈ 7 ന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ കോട്ടത്തറ സ്വദേശി (26),

corona

ജൂലൈ നാലിന് കര്‍ണാടകയിലെ കുടകില്‍ നിന്നെത്തിയ തൊണ്ടര്‍നാട് സ്വദേശി (38), ജൂലൈ 7 ന് കര്‍ണാടകയില്‍നിന്നു മുത്തങ്ങ വഴിയെത്തിയ നൂല്‍പ്പുഴ സ്വദേശി (55), ജൂലൈ 7 ന് കര്‍ണാടകയിലെ വീരാജ്പേട്ടയില്‍ നിന്നെത്തിയ മാനന്തവാടി സ്വദേശി (39), ജൂലൈ ഏഴിന് ബാംഗ്ലൂരില്‍ നിന്നു മുത്തങ്ങ വഴിയെത്തിയ ബത്തേരി പൂതാടി സ്വദേശി (28), കര്‍ണാടക ചെക്പോസ്റ്റില്‍ സേവനമനുഷ്ഠിക്കുന്ന കാട്ടിക്കുളം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്‍ എന്നിവരെയാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യത്തെ നാലുപേര്‍ വിവിധ സ്ഥാപനങ്ങളിലും തുടര്‍ന്നുള്ള ആറ് പേര്‍ വിവിധ സ്ഥലങ്ങളില്‍ വീടുകളിലും നിരീക്ഷണത്തിലായിരുന്നു.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 152 പേര്‍ക്ക്. രോഗമുക്തി നേടിയത് 83 പേര്‍. നിലവില്‍ രോഗം സ്ഥിരീകരിച്ച് 66 പേരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കണ്ണൂരും ഒരാള്‍ തിരുവനന്തപുരത്തും ഒരാള്‍ പാലക്കാടും ചികിത്സയിലുണ്ട്.

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 488 പേര്‍ക്കാണ്. കേരളത്തില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന് പ്രതിദിന നിരക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറില്‍ 2 പേര്‍ കൊവിഡ് വൈറസ് ബാധമൂലം മരിക്കുകകയും ചെയ്തു. എറണാകുളം, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ഇന്നത്തെ രോഗികളില്‍ 234 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 167 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും 74 പേരാണ് വന്നത്. 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേരുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍-87. തിരുവനന്തപുരം 6, കൊല്ലം 26, പത്തനംതിട്ട 43, ഇടുക്കി 4, കോട്ടയം 6, ആലപ്പുഴ 11, എറണാകുളം 3, തൃശൂര്‍ 17 ,പാലക്കാട് 7, മലപ്പുറം 15, കോഴിക്കോട് 4,കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് ജില്ല തിരിച്ച് കോവിഡ് മുക്തരായവരുടെ എണ്ണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+