Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ ഇന്ന്‌ 121 പേര്‍ക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു; 86 പേര്‍ക്ക്‌ രോഗമുക്തി

കല്‍പ്പറ്റ;വയനാട് ജില്ലയില്‍ ഇന്ന് 121 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 86 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 26460 ആയി. 24809 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1357 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1162 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

മേപ്പാടി സ്വദേശികള്‍ 13, അമ്പലവയല്‍ 10, കണിയാമ്പറ്റ 9, കല്‍പ്പറ്റ, മൂപ്പൈനാട്, പൂതാടി, തവിഞ്ഞാല്‍ 8 പേര്‍ വീതം, പുല്‍പള്ളി 7, പനമരം 6, മുള്ളന്‍കൊല്ലി, വെള്ളമുണ്ട 5 പേര്‍ വീതം, എടവക 4, മാനന്തവാടി, മുട്ടില്‍, ബത്തേരി 3 പേര്‍ വീതം, മീനങ്ങാടി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, വൈത്തിരി 2 പേര്‍ വീതം, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, തൊണ്ടര്‍നാട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിത രായത്. ഷാര്‍ജയില്‍ നിന്ന് വന്ന കല്‍പ്പറ്റ, മുള്ളന്‍കൊല്ലി സ്വദേശികള്‍, കര്‍ണാടകയില്‍ നിന്ന് വന്ന രണ്ട് പുല്‍പ്പള്ളി സ്വദേശികള്‍, ഒരു കോട്ടത്തറ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന മേപ്പാടി സ്വദേശി, ഡല്‍ഹിയില്‍ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

covid 19

ജില്ലയില്‍ ഇന്ന്‌ 86 പേര്‍ രോഗമുക്തി നേടി.സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ 4 പേര്‍, മൂപ്പൈനാട്, കണിയാമ്പറ്റ, പനമരം, തരിയോട്, തൊണ്ടര്‍നാട്, നെന്മേനി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 76 പേരുമാണ് രോഗമുക്തി നേടിയത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.02.21) പുതുതായി നിരീക്ഷണത്തിലായത് 350 പേരാണ്. 517 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 5675 പേര്‍. ഇന്ന് പുതുതായി 13 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1432 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 280694 സാമ്പിളുകളില്‍ 274203 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 247743 നെഗറ്റീവും 26460 പോസിറ്റീവുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+