വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വയനാട്ടില്‍ ഇന്ന്‌ 127 പേര്‍ക്ക്‌ കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു; 198 പേര്‍ക്ക്‌ രോഗമുക്തി

Google Oneindia Malayalam News

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ ഇന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 198 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. 2 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 25027 ആയി. 22939 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 1815 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1568 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

corona virus

കോട്ടത്തറ സ്വദേശികള്‍ 17, മാനന്തവാടി 14, മീനങ്ങാടി, ബത്തേരി, വൈത്തിരി 9 വീതം, വെള്ളമുണ്ട 8, നെന്മേനി 7, തവിഞ്ഞാല്‍ 6, മേപ്പാടി, തരിയോട് 5 പേര്‍ വീതം, കല്‍പ്പറ്റ, മൂപ്പൈനാട്, പൂതാടി, പുല്‍പള്ളി, തിരുനെല്ലി 4 പേര്‍ വീതം, അമ്പലവയല്‍, മുട്ടില്‍ 3 പേര്‍ വീതം, എടവക, മുള്ളന്‍കൊല്ലി, പൊഴുതന 2 പേര്‍ വീതം, നൂല്‍പ്പുഴ, പനമരം, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്‌നാട്ടില്‍ നിന്നും വന്ന രണ്ട് ബത്തേരി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന്‌ 198 പേര്‍ക്ക്‌ രോഗമുക്തി നേടി.ബത്തേരി സ്വദേശികള്‍ 4, തരിയോട് 3, പുല്‍പള്ളി, കണിയാമ്പറ്റ, തൊണ്ടര്‍നാട്, മാനന്തവാടി 2 വീതം, അമ്പലവയല്‍, പനമരം, നെന്മേനി, നൂല്‍പ്പുഴ, മീനങ്ങാടി, മൂപ്പൈനാട്, വൈത്തിരി, പടിഞ്ഞാറത്തറ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള 175 പേരുമാണ് രോഗമുക്തരായത്.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 576 പേരാണ്. 481 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 6440 പേര്‍. ഇന്ന് പുതുതായി 28 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1257 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 266923 സാമ്പിളുകളില്‍ 265699 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 240672 നെഗറ്റീവും 25027 പോസിറ്റീവുമാണ്.

Wayanad
English summary
127 new covid cases conformed in wayanad district today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X